അഹമ്മദാബാദ് : കോടികളുടെ സ്വത്തുക്കൾ ഉപേക്ഷിച്ച് ഗുജറാത്തിലെ വ്യവസായിയും , കുടുംബവും സന്യാസ ജീവിതത്തിലേയ്‌ക്ക് . സബർകാന്ത സ്വദേശിയായ വ്യവസായി ഭവേഷ് ഭായ് ഭണ്ഡാരിയും ഭാര്യയുമാണ് ജൈന സന്യാസിമാരാകുന്നത് .
ഇതിനായി 200 കോടിയിലധികം വിലമതിക്കുന്ന സ്വത്തുക്കളാണ് ഇവർ ദാനം ചെയ്തത് . സബർകാന്തയിലെ ഹിമ്മത് നഗർ റിവർ ഫ്രണ്ടിൽ ഏപ്രിൽ 22 ന് ഇവർ ദീക്ഷ സ്വീകരിക്കും. ഇവർക്കൊപ്പം 35 പേരും ദീക്ഷ സ്വീകരിക്കും .
രണ്ട് വർഷം മുമ്പ് ഭാവേഷ് ഭായ് ഭണ്ഡാരിയുടെ 16 വയസ്സുള്ള മകനും, 19 വയസ്സുള്ള മകളും ദീക്ഷ സ്വീകരിച്ചിരുന്നു . ഭാവേഷ് ഭായ് ഭണ്ഡാരിയുടെ കുടുംബം ജൈന വിശ്വാസങ്ങളോട് ചായ്‌വുള്ളവരാണ്. ദീക്ഷ സ്വീകരിച്ച ശേഷം, ഭാവേഷ് ഭായിയും ഭാര്യയും ജീവിതകാലം മുഴുവൻ ഭിക്ഷാടനത്തിനായി ചെലവഴിക്കും. ജൈനമതം പ്രചരിപ്പിക്കാൻ രാജ്യത്തുടനീളം നഗ്നപാദരായി ഇരുവരും യാത്ര ചെയ്യും.















