കൊല്ലവർഷം 1199 ; സാമാന്യ വിഷുഫലം
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

കൊല്ലവർഷം 1199 ; സാമാന്യ വിഷുഫലം

Janam Web Desk by Janam Web Desk
Apr 14, 2024, 12:11 pm IST
FacebookTwitterWhatsAppTelegram

വിഷു ആശംസകൾ

കൊല്ലവർഷം 1199-ലെ മീനം മാസം 31-ന്, അതായത് 2024 ഏപ്രിൽ 13 ശനിയാഴ്ച, മകയിരം നക്ഷത്രത്തിന്റെ നാലാം പാദത്തിൽ മിഥുനക്കൂറിൽ വെളുത്തപക്ഷ ഷഷ്ഠി തിഥിയിൽ വരാഹ കരണത്തിൽ ശോഭന നാമ നിത്യയോഗത്തിൽ വൃശ്ചികലഗ്നത്തിൽ ഭൂമി ഭൂതോദയത്തിൽ വിഷു സംക്രമം.

ഈ സംയോഗം പൊതുവെ ഉള്ള ഗുണഫലങ്ങൾക്ക് ഒരു തടസ്സമായി മാറും, കാരണം ഷഷ്ടി തിഥിയിൽ സംക്രമം വന്നതിനാൽ ഘോര യുദ്ധങ്ങളും, മിഥുനക്കൂറായതിനാൽ രാജകലഹങ്ങളും ഉണ്ടാകും. കൃഷിയും ധ്യാനവിളകൾക്ക് നാശവും, ജനങ്ങൾക്ക് ആപൽഘട്ടങ്ങളും പ്രവചിക്കപ്പെടുന്നു. എന്നാൽ, വൃശ്ചിക രാശിയിൽ ഉദിക്കുന്നത് കൊണ്ട് അതിവർഷവും വിധി. മകയിരം നക്ഷത്രം നാലാം പാദത്തിൽ സംക്രമം നടക്കുന്നത് സാമ്പത്തിക കാര്യങ്ങളിൽ ചാഞ്ചാട്ടം ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു. മിഥുന കൂറിൽ സംക്രമം വരുന്നത് രാജ്യത്തിന്റെ ഭരണകൂടത്തിന് ചില വെല്ലുവിളികൾ ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു. ഷഷ്ടി തിഥിയിൽ സംക്രമം വരുന്നത് ചില സംഘർഷങ്ങളും അസ്വസ്ഥതകളും ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു.

ഭാരതം സ്വതസിദ്ധമായ ശൈലികൾ പ്രവർത്തികമാകുന്നതിനാൽ, ലോകം തന്നെ അത്ഭുതത്തോടെ ആദരിക്കും. രാജ്യത്തെ ജനജീവിതത്തെ സംബന്ധിക്കുന്ന പല നിയമങ്ങളും മാറി മാറിയും, 2018-ലെ നോട്ട് നിരോധനം പോലെ പെട്ടന്ന് ഞെട്ടിപ്പിക്കുന്ന പല മാറ്റങ്ങളും ഒരുപക്ഷെ പ്രതീക്ഷിക്കാം. 2020 വിഷുക്കാലം പോലെ ഇത്തവണയും ലോകാരോഗ്യം ചിന്തനീയം ആണ്. പുതിയ സാംക്രമിക രോഗങ്ങളെ നേരിടേണ്ടതായി വന്നേക്കാം. കേരളത്തിൽ പലേടത്തും മണ്മറഞ്ഞ പല വിഗ്രഹങ്ങളും പുറത്തു വരും. എന്നാൽ ചില്ലു മേടയിലെ പല മനുഷ്യ വിഗ്രഹങ്ങൾ വീണുടയും, ഇത് രാഷ്‌ട്രീയത്തിൽ അവിശ്വസനീയമായ സംഭവികാസങ്ങൾക്ക് വഴിവെക്കും.

മേടവിഷു നടക്കുന്ന നക്ഷത്രത്തിനെ അടിസ്ഥാനപ്പെടുത്തി 27 നക്ഷത്രങ്ങളെ ഒരു പ്രത്യേക രീതിൽ തരം തിരിച്ചു, ഓരോ ഭാഗത്തു വരുന്ന നക്ഷത്രങ്ങൾക്കും ഓരോ ഫലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അതിനെ അടിസ്ഥാനപ്പെടുത്തി ഏറ്റവും ലളിതമായി താഴെ പറയുന്ന രീതിയിൽ ഈ വർഷത്തെ വിഷുഫലം ഇങ്ങനെ പ്രവചിക്കാം

ആദിശൂലം (രോഹിണി, മകയിരം, തിരുവാതിര):

വളരെ മോശം ആണ് ഫലങ്ങൾ. സാഹസിക പ്രവർത്തികളിൽ നിന്നും വിട്ടു നിൽക്കുക. ശനി ദശ, കണ്ടകശനി ഒക്കെ അനുഭവിക്കുന്നവർ പരിഹാരങ്ങൾ ചെയ്തില്ലെങ്കിൽ വളരെ വലിയ ദുരിതത്തിൽ ആകും.

ആദിഷഡ്കം (പുണർതം, പൂയം, ആയില്യം, മകം, പൂരം, ഉത്രം):

നല്ല അനുഭവങ്ങൾ ഉണ്ടാകും. മനഃസമാധാനം, ന്യായമായ ആഗ്രഹങ്ങൾ നടക്കും, സൽകീർത്തി ഒക്കെ ഫലം.

മധ്യശൂലം (അത്തം, ചിത്തിര, ചോതി):

ഗുണാനുഭവങ്ങൾ കുറയും, വെല്ലുവിളികൾ നേരിടേണ്ടി വരും. ബന്ധു നാശം, മനക്ലേശങ്ങൾ. പരിഹാരങ്ങൾ ചെയ്യതാൽ നന്നായിരിക്കും.

മധ്യഷഡ്കം (വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം):

നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം.ജനപ്രീതിയുണ്ടാകും.

അന്ത്യശൂലം (തിരുവോണം, അവിട്ടം, ചതയം):

ഗുണഫലങ്ങൾ കുറവായിരിക്കും, ദാഹപഹാരം കൂടി പരിഹാരം അത്യാവശ്യം ആണ്.

അന്ത്യഷഡ്കം (പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി, അശ്വതി, ഭരണി, കാർത്തിക):

നല്ല ഫലങ്ങൾ ആണ്. തൊഴിൽ ഉന്നതി, സർവ്വകാര്യ വിജയം, അധികാര പ്രാപ്തി ഒക്കെ ഫലം

രാഹു, കേതു, വ്യാഴം, ശനി, സൂര്യൻ, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങളുടെ രാശിസഞ്ചാരം ഒക്കെ കൂടി നോക്കി വേണം കൃത്യമായ പ്രവചനവും, പരിഹാരങ്ങളും തീരുമാനിക്കാൻ.

ഓരോ നക്ഷത്രത്തിന്റെയും ദശാപഹാരം നടക്കുന്നത് അനുസരിച്ചുള്ള വിശദമായഫല പ്രവചനം പ്രത്യേകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അടുത്ത ഒരു വർഷം നിങ്ങൾക്കെങ്ങനെ.?? എല്ലാ നക്ഷത്രങ്ങളുടെയും 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വായിക്കുക

https://janamtv.com/tag/vishu-prediction-2024/

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഒരു പൊതുവായ സൂചന മാത്രമാണ്. ഓരോ വ്യക്തിയുടെ ജനന ഗ്രഹനില, യോഗങ്ങൾ, ദശാപഹാരം എന്നിവ അനുസരിച്ച് ഈ ഫലങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. ജാതക നിരൂപണം നടത്തുകയും ദശാനാഥനെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നത് ജീവിതത്തിൽ വ്യത്യാസം വരുന്നത് അനുഭവിച്ചറിയാൻ സാധിക്കും. ഗ്രഹദോഷങ്ങൾ പരിഹരിക്കുന്നതിലൂടെ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ വർദ്ധിപ്പിക്കാനും മോശം സമയത്തിന്റെ ദോഷഫലങ്ങൾ കുറയ്‌ക്കാനും സാധിക്കും.

 

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Vishu Prediction 2024 by Jayarani E.V

Tags: PREMIUMJayarani E.VVISHU PREDICTION 2024
ShareTweetSendShare

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം: വി.മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies