തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ സീറ്റ് ഉറപ്പിക്കാൻ എൻഡിഎ. നെയ്യാറ്റിൻകരയിൽ കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി നടി ശോഭന റോഡ് ഷോയിൽ പങ്കെടുത്തു. തുറന്ന വാഹനത്തിൽ രാജീവ് ചന്ദ്രശേഖറിനും നടി ശോഭനയ്‌ക്കുമൊപ്പം ബിജെപി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ് ഉൾപ്പെടെയുള്ള നോതാക്കളും പങ്കെടുത്തു.
ഞായറാഴ്ച വൈകിട്ട് 7 മണിയോട് കൂടെയാണ് റോഡ് ഷോ ആരംഭിച്ചത്. നെയ്യാറ്റിൻകര ടിബി ജംഗ്ഷൻ മുതൽ അക്ഷയ കോംപ്ലക്സ് വരെ ഏകദേശം ഒരു കിലോമീറ്ററോളമാണ് റോഡ് ഷോ നടന്നത്. ഓരോ പ്രവർത്തകർക്കും അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടായിരുന്നു റോഡ് ഷോ നീങ്ങിയത്. പ്രവർത്തകർ പുഷ്പവൃഷ്ടിയോടെ വിപുലമായ ആഘേഷങ്ങളാണ് എൻഡിഎ സ്ഥാനാർത്ഥിക്ക് ഒരുക്കിയത്.

ഞായറാഴ്ച ഉച്ചയോടെയാണ് കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി നടി ശോഭന അറിയിച്ചത്. താൻ ഇപ്പോൾ നടി മാത്രമാണെന്നും ബാക്കിയെല്ലാം പിന്നീടാണെന്നും രാഷ്‌ട്രീയ പ്രവേശനത്തെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ശോഭന മറുപടി പറഞ്ഞു.















