ഇസ്രായേലിന്റെ മിസൈൽ പ്രതിരോധ സംവിധാനത്തെ പ്രശംസിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര . മറ്റ് ആയുധങ്ങൾക്കൊപ്പം ഇസ്രായേലിന്റെ അയൺ ഡോം പോലുള്ള സംവിധാനങ്ങളും ഇന്ത്യയ്‌ക്ക് ആവശ്യമാണെന്നാണ് ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ് .
‘ ഇസ്രായേലിന് അയൺ ഡോമിനേക്കാൾ കൂടുതൽ പ്രതിരോധ സംവിധാനങ്ങളുണ്ട് . അവർക്ക് ഡേവിഡ് സ്ലിംഗ് എന്ന ലോംഗ് റേഞ്ച് ഇൻ്റർസെപ്റ്റ് സിസ്റ്റം ഉണ്ട്. ഇത് കൂടാതെ ദി ആരോ 2, 3 സംവിധാനങ്ങളും ഉണ്ട്. ഇന്ന്, ആക്രമണാത്മക ആയുധശേഖരം പോലെ തന്നെ പ്രധാനമാണ് മറ്റ് പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതും .ഇന്ത്യയും ആ ദിശയിൽ നമ്മുടെ ശ്രദ്ധയും ചെലവും വർദ്ധിപ്പിക്കണം ‘ – എന്നാണ് ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ്
ഇസ്രയേൽ – ഇറാൻ സംഘർഷം തുറന്ന പോരിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ആനന്ദ് മഹീന്ദ്രയുടെ ഈ പോസ്റ്റ് . ഇസ്രയേലിലെ പ്രത്യേക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡസൻ കണക്കിനു ഡ്രോണുകൾ ഇറാൻ വിക്ഷേപിച്ചിരുന്നു .