മാണ്ഡിയിലെ എൻഡിഎ സ്ഥാനാർത്ഥിയും നടിയുമായ കങ്കണ റണാവത്ത് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയെ സന്ദർശിച്ചു. ബിജെപിയുടെ മുതിർന്ന നേതാവും ഹിമാചൽ മുൻ മുഖ്യമന്ത്രിയുമായ ജയ്റാം ഠാക്കൂറും നടിക്കൊപ്പമുണ്ടായിരുന്നു. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ നിമിഷമെന്ന് പറഞ്ഞാണ് കങ്കണ ദലൈലാമയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
‘ദൈവികമായ മുഹൂർത്തം, ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷവും അനുഭവവുമാണിത്. ഹിമാചലിലെ ധരംശാലയിലെ താമസം വളരെയേറെ ആസ്വദിക്കുന്ന അദ്ദേഹത്തിന് ഭാരതത്തോട് അതിയായ സ്നേഹവുമുണ്ട്. ഈ കൂടികാഴ്ചയ്‌ക്കുള്ള അവസരം ആദരവും അനുഗ്രഹവുമാണ്”- കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
തന്നെയും ജയ്റാം ഠാക്കൂറിനെയും സംബന്ധിച്ച് വൈകാരികമായ നിമിഷമാണ് കടന്നുപോയതെന്നാണ് കൂടികാഴ്ചയ്‌ക്ക് ശേഷം നടി പറഞ്ഞത്.വിക്രമാദിത്യ സിംഗാണ് മാണ്ഡിയലെ കോൺഗ്രസ് സ്ഥാനാർത്ഥി. അതേസമയം താരത്തിന്റെ എമർജെൻസി എന്ന ചിത്രം ജൂൺ 14ന് പുറത്തിറങ്ങാനിറങ്ങും. ചിത്രത്തിൽ ഇന്ദിരഗാന്ധിയായാണ് താരം വേഷമിടുന്നത്.
#WATCH | Himachal Pradesh: After meeting Tibetan spiritual leader Dalai Lama in Dharamshala, BJP candidate from Mandi & Bollywood actor Kangana Ranaut says, “It was divine. It was an experience which I’ll cherish all my life. I think it is exceptional to be in the presence of… pic.twitter.com/X6OSb1L6pL
— ANI (@ANI) April 15, 2024
“>