കംബോഡിയൻ പുതുവർഷത്തോടനുബന്ധിച്ച് ജനങ്ങള്‍ക്ക് വ്യത്യസ്തമായ രീതിയില്‍ ആശംസകൾ നേര്‍ന്ന് ഇന്ത്യന്‍ അംബാസിഡര്‍ ദേവയാനി ഖോബ്രഗഡെ. ഖമര്‍ അപ്‌സരസിന്റെ വേഷമണിഞ്ഞാണ് ദേവയാനി പുതുവര്‍ഷ ആശംസകള്‍ നേര്‍ന്നത്. കംബോഡിയയിലെ ഇന്ത്യന്‍ എംബസിയാണ് അംബാസിഡറുടെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ചത്.

‘‘ഖമര്‍ നാഗരികതയേയും പാരമ്പര്യത്തേയും ആരാധിക്കുന്ന അംബാസിഡറാണ് ദേവയാനി ഖോബ്രഗഡെ. ഈ സംസ്കാരത്തിന്റെ ആഴം ഉൾക്കൊണ്ട് ദേവയാനി ഖമര്‍ അപ്‌സരസിന്റെ വേഷം ധരിച്ചു. ഞങ്ങളുടെ എല്ലാ സുഹൃത്തുക്കൾക്കും സന്തോഷകരമായ പുതുവത്സരം ആശംസിക്കുന്നു,” കോംബോഡിയയിലെ ഇന്ത്യൻ എംബസി എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

1999 മുതല്‍ ഐഎഫ്എസ് ഉദ്യോഗസ്ഥയായി പ്രവര്‍ത്തിച്ചു വരികയാണ് ദേവയാനി. ഇന്ത്യന്‍ നയതന്ത്രജ്ഞ എന്ന നിലയില്‍ ബെര്‍ലിന്‍, ന്യൂയോര്‍ക്ക്, ഇസ്ലാമാബാദ്, റോം എന്നിവിടങ്ങളിലും ഇവര്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. 2020ലാണ് കംബോഡിയയിലെ ഇന്ത്യൻ പ്രതിനിധിയായി ദേവയാനി എത്തിയത്.















