കൊച്ചി : മലബാർ ‘പൊറോട്ട’യ്ക്ക് 18% ജിഎസ്ടി ചുമത്തരുതെന്ന് കേരള ഹൈക്കോടതി .പൊറോട്ട ബ്രഡിന് സമാനമാണെന്നും , കേവലം അഞ്ച് ശതമാനം നിരക്കിൽ മാത്രമേ ജിഎസ് ടി ചുമത്താവൂവെന്നുമാണ് ജസ്റ്റിസ് ദിനേഷ് കുമാർ സിംഗ് നിർദേശിച്ചത് . ഗോതമ്പ് പൊറോട്ടയ്ക്കും ഇതേ നിരക്കിൽ മാത്രമേ നികുതി ഈടാക്കാനാകൂവെന്നും കോടതി വ്യക്തമാക്കി.
കൊച്ചി ആസ്ഥാനമായുള്ള മോഡേൺ ഫുഡ് എൻ്റർപ്രൈസാണ് ഇത് സംബന്ധിച്ച ഹർജി നൽകിയത് . സ്റ്റേറ്റ് അതോറിറ്റി ഓഫ് അഡ്വാൻസ് റൂളിങ്ങിന്റെയും (എഎആർ) അപ്പലേറ്റ് അതോറിറ്റി ഫോർ അഡ്വാൻസ് റൂളിങ്ങിന്റെയും (എഎഎആർ) ഉത്തരവ് കോടതി തള്ളി.
പിസ്സ, ബ്രെഡ്, ഖക്ര, പ്ലെയിൻ ചപ്പാത്തി അല്ലെങ്കിൽ റൊട്ടി എന്നിവയ്ക്ക് നിരക്ക് വിജ്ഞാപനം അനുസരിച്ച്, ഇവയ്ക്ക് 5 ശതമാനം ജിഎസ്ടി ബാധകമാണ് അല്ലെങ്കിൽ അവയും ഒഴിവാക്കാവുന്നതാണ് എന്നും കോടതി വ്യക്തമാക്കി.