അഹമ്മദാബാദ്: വഡോദര എക്‌സ്പ്രസ്‌വേയിൽ കാർ ലോറിയിലേക്ക് ഇടിച്ചുകയറി വൻ അപകടം. ഇന്ന് ഉച്ചയോടെ നദിയഡിൽ വച്ചായിരുന്നു സംഭവം. അപകടത്തിൽ 10 പേർ മരിച്ചു. കാർ യാത്രക്കാരായ 10 പേരാണ് മരിച്ചത്. 8 പേർ സംഭവസ്ഥലത്ത് വച്ചും രണ്ട് പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്.
വഡോദരയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് എക്‌സ്പ്രസ്‌വേയിൽ ഏറെ നേരം ഗതാഗത തടസം നേരിട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.