ബെംഗളൂരു ; ജയ് ശ്രീറാം വിളിച്ചതിന്റെ പേരിൽ ബെംഗളൂരുവിൽ യുവാക്കൾക്ക് നേരെ ആക്രമണം. ചിക്കബെട്ടഹള്ളിയിൽ ആയിരുന്നു സംഭവം. യുവാക്കളെ കൊണ്ട് നിർബന്ധിപ്പിച്ച് അള്ളാഹു അക്ബർ വിളിപ്പിച്ചതായും പരാതിയുണ്ട്.സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു .
രാമനവമി പ്രമാണിച്ച് കാറിൽ കാവി പതാകയുമായി യാത്ര ചെയ്യുകയായിരുന്ന ബിനായക്, ഡി പവൻ കുമാർ, രാഹുൽ എന്നീ യുവാക്കൾക്കാണ് മർദ്ദനമേറ്റത് . ഇവർ ജയ് ശ്രീറാം വിളിക്കുന്നത് കേട്ട് രണ്ട് ബൈക്കുകളിലായി എത്തിയ മുസ്ലീം യുവാക്കൾ കാർ തടഞ്ഞു നിർത്തി.
ജയ് ശ്രീറാം വിളിക്കരുതെന്നും , അള്ളാഹു അക്ബർ മാത്രം വിളിക്കണമെന്നും യുവാക്കളിൽ ഒരാൾ പറയുന്നത് വീഡിയോയിൽ കാണാം. ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കരുതെന്നും ഇവർ കാറിലുണ്ടായിരുന്ന യുവാക്കളോട് പറഞ്ഞു . യുവാക്കൾ ഇത് ചോദ്യം ചെയ്തതോടെ സംഘം കാറിൽ നിന്നും ഇവരെ പുറത്തേക്ക് വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. തടികൊണ്ടുള്ള അടിയേറ്റ് ഒരു യുവാവിന്റെ തലയ്‌ക്കും , മറ്റൊരു യുവാവിന്റെ മുഖത്തും പരിക്കേറ്റു.സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തതായും ഇതിൽ മൂന്ന് പേർ അറസ്റ്റിലായതായും റിപ്പോർട്ടുണ്ട് . ആക്രമിച്ചവരിൽ രണ്ട് പേർ സമീറും ഫർമാനും ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്