അബ്ദുൾ റഹീമിന്റെ ജീവിതം സിനിമയാക്കാമെന്ന് താൻ സമ്മതിച്ചെന്ന വാക്കുകൾ തള്ളി സംവിധായകൻ ബ്ലെസി. കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിലാണ് അബ്ദുള്‍ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന് ബോബി ചെമ്മണ്ണൂർ പ്രഖ്യാപിച്ചത്. ബ്ലെസിയുമായി സംസാരിച്ചെന്നും പോസറ്റീവ് മറുപടിയാണ് ലഭിച്ചതെന്നുമാണ് ബോബി ചെമ്മണ്ണൂർ പറഞ്ഞത്.
ബോബി ചെമ്മണ്ണൂര്‍ തന്നോട് സിനിമയെ കുറിച്ച് സംസാരിച്ചിരുന്നെങ്കിലും താൻ മറുപടി ഒന്നും പറഞ്ഞില്ല. ആടു ജീവിതം സിനിമയുടെ തിരക്കിലായതിനാൽ അബ്ദുൾ റഹീമിനെ കുറിച്ച് അറിഞ്ഞില്ലെന്നുമാണ് ബ്ലെസി പറഞ്ഞത്. ഈ സംഭവം എന്താണെന്ന് അദ്ദേഹത്തോട് ചോദിച്ചാണ് മനസിലാക്കിയതെന്നും ബ്ലെസി വ്യക്തമാക്കി.
തിരക്കിനിടയിലായിരുന്നു ബോബി ചെമ്മണ്ണൂർ ഇതിനെ കുറിച്ച് സംസാരിച്ചത്. സിനിമയെ കുറിച്ച് ദീര്‍ഘമായ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഒരേ രീതിയിലുള്ള സിനിമകള്‍ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ബ്ലെസി കൂട്ടിച്ചേർത്തത്.