സ്വന്തം നിലപാടുകൾ ആർജ്ജവത്തോടെ തുറന്നു പറയുന്നയാളാണ് സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ. അതുകൊണ്ട് തന്നെ അദ്ദേഹത്തിനെതിരെ ഒരു വിഭാഗം വ്യാപകമായ സൈബർ ആക്രമണമാണ് അഴിച്ച് വിടുന്നത്. തന്നെ ടാർഗറ്റ് ചെയ്യുന്ന സൈബർ ആക്രമണകാരികൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അഖിൽ മാരാർ.
ഒരു സുടാപ്പിയുടെയും ഉമ്മാക്കി കണ്ട് ഇന്നലെ വരെ പേടിച്ചിട്ടില്ല ഇനിയൊട്ട് പേടിക്കാൻ ഉദ്ദേശവും ഇല്ലെന്ന് അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു. .അഭിമന്യുവിനെ കൊന്ന പുന്ന നൗഷാദിനെ കൊന്ന ജോസഫ് മാഷിന്റെ കൈ വെട്ടിയ ഇവരെ കേരളം തിരിച്ചറിയട്ടെയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
മനുഷ്യരോടുള്ള സമീപനത്തിൽ എന്റെ കാഴ്ചപ്പാട് വളരെ വ്യക്തമായി മുൻപേ ഞാൻ പറഞ്ഞിട്ടുണ്ടെന്ന് അഖിൽ പറഞ്ഞു. ഒരാളെയും എതിർക്കുന്നത് അയാളുടെ ജാതിയോ, മതമോ, രാഷ്‌ട്രീയമോ, ജൻഡറോ നോക്കി അല്ല കൈയിലിരുപ്പിനാണ് ബഹുമാനം നൽകുന്നത്.
ബിഗ് ബോസ്സിൽ ജയിച്ച ശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോൾ യാതൊരു കാരണവും ഇല്ലാതെ എനിക്കെതിരെ മീഡിയ ഫണിലെ 3 കഴുതകൾ നടത്തിയ ചർച്ച മുതൽ ദാ ഈ പോസ്റ്റ് വരെ നോക്കിയാൽ മനസിലാക്കാൻ കഴിയും ആരാണ് എനിക്ക് ലഭിച്ച സ്വീകര്യതയിൽ ആസ്വസ്ഥർ ആകുന്നതെന്ന്. എന്ത് കൊണ്ടാണ് ഇവർ വിറളി പിടിക്കുന്നതെന്ന് പറയാം. എന്നെ സ്നേഹിക്കുന്ന തിരിച്ചറിഞ്ഞ ലക്ഷകണക്കിന് മുസ്‌ലിം കുടുംബങ്ങൾ കേരളത്തിൽ ഉണ്ട്.. സ്ത്രീ ജനങ്ങൾ ഉണ്ട്. അവർക്ക് അറിയാം ഞാൻ പറയുന്ന കാര്യങ്ങളിൽ വസ്തുത ഉണ്ടാവും. അവർക്ക് എന്നെ വിശ്വാസവുമാണ്. അത് കൊണ്ട് തന്നെ കേരളത്തിൽ മനുഷ്യരെ മതത്തിന്റെ പേരിൽ തമ്മിൽ അടിപ്പിക്കാൻ നോക്കി നടക്കുന്ന ഇക്കൂട്ടർക്ക് ഞാൻ ഒരു ഭീഷണിയാണ്.
എന്നെ വർഗീയ വാദി ആക്കാൻ മിനക്കെടുന്നവർക്ക് ഒറ്റ ചിന്തയെയുള്ളൂ. എന്റെ നാമം..എന്റെ മതം.. എന്റെ ദേശീയ ബോധം.. ഞാൻ പുലർത്തുന്ന എന്റെ സംസ്കാരം.. എന്റെ വാക്കുകളിൽ ഉള്ള ഭയം.. വർഗീയത ഉള്ളിൽ പേറുന്ന ഒരുവൻ എന്നെ കാരണം ഇല്ലാതെ ആക്രമിച്ചാൽ അവന്റെ മുഖത്ത് നോക്കി തീവ്രവാദി എന്ന് തന്നെ വിളിക്കും . അഭിമന്യുവിനെ കൊന്ന പുന്ന നൗഷാദിനെ കൊന്ന ജോസഫ് മാഷിന്റെ കൈ വെട്ടിയ ഇവരെ കേരളം തിരിച്ചറിയട്ടെയെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു.