കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ സിആർപിഎഫ് ജവാൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മതാഭാംഗിലെ പോളിംഗ് ബൂത്തിലെ ശുചിമുറിയിലാണ് ജവാന്റെ മൃതദേഹം കണ്ടെത്തിയത്.
കുളിമുറിയിൽ വീണ് തലയ്‌ക്ക് പരിക്കേറ്റതാകാമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് ബംഗാളിലെ കൂച്ച് ബെഹാറിൽ നടന്ന ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. ആദ്യഘട്ടത്തിൽ 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ആകെ 102 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.















