ലക്‌നൗ: പാകിസ്താൻ പട്ടിണിയുമായി പോരാടുമ്പോൾ, ഇന്ത്യയിൽ 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നുണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിലെ അംറോഹയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീണ്ടും ഒരു വട്ടം കൂടി മോദി സർക്കാർ എന്ന മുദ്രാവാക്യം രാജ്യമെങ്ങും അലയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
1947ലെ വിഭജനത്തിന് ശേഷം 22-24 കോടി ജനസംഖ്യയുള്ള പാകിസ്താൻ ഇന്ന് പട്ടിണിയിലാണ്. മറുവശത്ത് ഇന്ത്യയാണ് ഉള്ളത്. ഇവിടെ 80 കോടിയിലധികം ജനങ്ങൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നുണ്ട്. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയുള്ള സർക്കാരാണിത്. ജനങ്ങളുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടിയാണ് സർക്കാർ അക്ഷീണം പ്രയത്‌നിക്കുന്നത്.
അടുത്ത അഞ്ച് വർഷത്തേക്ക് രാജ്യത്തെ 80 കോടിയിലധികം വരുന്ന ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകുന്നത് തുടരുമെന്ന് ബിജെപിയുടെ പ്രകടനപത്രികയിലും വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും ഇന്ന് ഒരു മുദ്രാവാക്യം മാത്രമാണ് കേൾക്കുന്നത്. വീണ്ടും മോദി സർക്കാർ അധികാരത്തിൽ വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.
ജനങ്ങൾക്ക് ഉപകാരപ്രദമായ നിരവധി മാറ്റങ്ങൾ പ്രധാനമന്ത്രി കൊണ്ടുവന്നു. അതുകൊണ്ട് തന്നയൊണ് നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ജനങ്ങൾ പറയുതെന്നും” യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഈ മാസം 26നാണ് യുപിയിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിൽ എട്ട് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.















