എറണാകുളം: നെടുമ്പാശ്ശേരി അന്താരാഷ്‌ട്രവിമാനത്താവളത്തിൽ നിന്നും 474.51 ഗ്രാം സ്വർണം പിടികൂടി. ദുബായിൽ നിന്നും കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശി മുജീബ് റഹ്മാനാണ് സ്വർണവുമായി കസ്റ്റംസിന്റെ പിടിയിലായത്.
മുജീബ് റഹ്മാന്റെ ദേഹപരിശോധനയിലാണ് 212.78 ഗ്രാം വരുന്ന ഗുളിക രൂപത്തിലുള്ള സ്വർണം കണ്ടെടുത്തത്. ചോക്ലേറ്റ് സമ്മാനപ്പെട്ടിയുടെ അകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. പേപ്പർ ഷീറ്റുകളുടെ രൂപത്തിലാണ് സ്വർണം ചോക്ലേറ്റ് പെട്ടിക്കുള്ളിൽ ഒളിപ്പിച്ചത്. ഇതിന് 261.73 ഗ്രാം തൂക്കമുണ്ടായിരുന്നു.















