തത്സമയ വാർത്ത അവതരണത്തിനിടെ കുഴഞ്ഞു വീണ് വാർത്താ അവതാരക. ലോപമുദ്ര സിൻഹ എന്ന യുവതിയാണ് വാർത്ത വായനയ്‌ക്കിടെ ഫ്ളോറിൽ തലകറങ്ങി വീണത്. ദൂരദർശൻ കേന്ദ്രത്തിന്റെ ബംഗാൾ ശാഖയിലാണ് ഇവർ ജോലി ചെയ്യുന്നത്. കുഴഞ്ഞു വീണതിനെക്കുറിച്ചും ആരോഗ്യത്തെപ്പറ്റിയും അവർ തന്നെ സോഷ്യൽ മീഡിയിയൽ പങ്കുവച്ച ഒരു വീഡിയോയിൽ വ്യക്തമാക്കി. രക്ത സമ്മർദം താഴ്ന്നതോടെയാണ് താൻ ബ്ലാക്ക് ഔട്ടായി വീണതെന്ന് അവർ പറഞ്ഞു. എനിക്ക് വയ്യാതിരിക്കുകയായിരുന്നു. വെള്ളം കുടിച്ചാൽ ശരിയാകുമെന്നാണ് കരുതിയത്.
‘നാലു സ്റ്റോറിയുണ്ടായിരുന്നു. മൂന്നാമത്തെ സ്റ്റോറി വായിക്കുന്നതിനിടെ കനത്ത ചൂട് അനുഭവപ്പെട്ടു. പിന്നീട് പതിയെ വയ്യാതായി.ഞാൻ വിചാരിച്ചത് വാർത്ത വായിച്ച് പൂർത്തിയാക്കാനാകുമെന്നാണ് പക്ഷേ നടന്നില്ല. കുറച്ചുനേരം വായിച്ചതിന് പിന്നാലെ കാഴ്ച മങ്ങി. പിന്നീട് ബ്ലക്ക് ഔട്ടായി”.-ലോപമുദ്ര സിൻഹ പറഞ്ഞു. വെള്ളിയാഴ്ച ബംഗാളിൽ രേഖപ്പെടുത്തിയത് ഉയർന്ന താപനിലയാണ്. 42.5 ഡിഗ്രി സെൽഷ്യസാണ് പനഡഡിൽ രേഖപ്പെടുത്തിയത്. ഉഷ്ണ തരംഗത്തിന് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു.