പുക ബിസ്ക്കറ്റ്(നൈട്രജൻ സ്മോക്ക്ഡ് ബിസ്ക്കറ്റ) കഴിച്ച കുഞ്ഞിന് ദാരുണാന്ത്യം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. റീൽസുകളിൽ ട്രെൻഡായ ബിസ്ക്കറ്റാണിത്. ഇത് കഴിച്ചയുടനെ കുട്ടിയുടെ വായിൽ നിന്നും മൂക്കിൽ നിന്നും പുകവരുന്നതും നിലവിളിച്ചു കൊണ്ട് ബിസ്ക്കറ്റ് കുട്ടി തുപ്പി കളയുന്നതും വീഡിയോയിൽ കാണാം. ചെന്നൈയിൽ നിന്നുള്ളതാണ് വീഡിയോ എന്നാണ് വിവരം.
അവശനായ കുഞ്ഞ് പിന്നീട് മരിച്ചുവെന്ന് വീഡിയോ പങ്കുവച്ച സംവിധായകനും എഴുത്തുകാരനുമായ മോഹൻ ജി ക്ഷത്രിയൻ എക്സിൽ പോസ്റ്റിൽ പറഞ്ഞു. ഇത് നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഗവൺമെന്റ് നടത്തിയ പരിപാടിയിൽ പോലും രണ്ടു സ്റ്റാളുകൾ ഇതിന് വേണ്ടി അനുവദിച്ചിരുന്നതായി കമന്റിൽ പലരും പറഞ്ഞു. ഉത്സവ പറമ്പുകളിലും ഇവന്റുകളിലുമാണ് ഒട്ടും ആരോഗ്യകരമല്ലാത്ത ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ കണ്ടുവരുന്നത്.
എന്താണ് പുക ബിസ്ക്കറ്റ്
പുകയ്‌ക്ക് കാരണം ലിക്വിഡ് നൈട്രജനാണ്. സ്‌റ്റീൽ പാത്രത്തിൽ ശീതീകരിച്ച് സൂക്ഷിച്ച ലിക്വിഡ് നൈട്രജൻ പ്രത്യേക പൈപ്പ് ഉപയോഗിച്ച് എടുത്ത് ബിസ്‌കറ്റിലാക്കും. ഇത് അന്തരീക്ഷ ഊഷ്‌മാവിൽ എത്തുന്നതോടെ പുക ഉയരും. ഇതാണ് വായിലിട്ടാൽ പുകവരുന്നതായി തോന്നാൻ കാരണം. ഇത് പ്രാദേശികമായി ഒരു സുരക്ഷയിമില്ലാതെ തയാറാക്കുന്നവയാണ്. വയറുവേദനയും വാ പൊള്ളലും അടക്കമുള്ള ഇതിന്റെ പാർശ്വഫലങ്ങളാണ്.മരണം വരെയും സംഭവിക്കാം.
ഭക്ഷ്യവസ്‌തുക്കൾ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കു കൊണ്ടുപോകുമ്പോൾ കേടുവരാതെ ശീതീകരിച്ചു സൂക്ഷിക്കാനും മറ്റു വ്യാവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതാണ് ലിക്വിഡ് നൈട്രജൻ. രാസവസ്തു ഭക്ഷണത്തിൽ നേരിട്ട് ഉപയോഗിക്കാനാകില്ല.
இது போன்று விற்கும் #SmokeBiscuit என்ற திண்பண்டத்தை உடனடியாக தடை செய்ய வேண்டும்.. குழந்தைகள் புகையை பார்த்து ஆசையாக சாப்பிட அடம் பிடிப்பார்கள்.. அதில் ஊற்றப்படுவது #LiquidNitrogen.. ஒரு ஸ்பூன் உட்கொண்டால் கூட உயிருக்கு ஆபத்து.. தமிழக அரச இதற்கு தடை விதிக்க வேண்டும் @CMOTamilnadu pic.twitter.com/Nel8I57h5A
— Mohan G Kshatriyan (@mohandreamer) April 21, 2024
“>