ബെംഗളൂരു: കേരളവുമായി അതിർത്തി പങ്കിടുന്ന കർണാടകയിലെ പ്രദേശങ്ങളിൽ കമ്യൂണിസ്റ്റ് ഭീകരരെ കണ്ടതായി റിപ്പോർട്ട്. ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയതായി ഉഡുപ്പി പൊലീസ് സൂപ്രണ്ട് അരുൺ കെ അറിയിച്ചു.
കമ്യൂണിസ്റ്റ് ഭീകരരെ കണ്ടെത്തുന്നതിനും അക്രമസംഭവങ്ങൾ തടയാനുമായി നക്‌സൽ വിരുദ്ധ സേനയുടെ ആന്റി നക്‌സലുകളുടെ സഹായവും തേടിയിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിലും പരിസരത്തും പരിശോധന ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യമുള്ള മേഖലകളിലെ എല്ലാ പോളിംഗ് ബൂത്തുകളിലും തെരഞ്ഞെടുപ്പ് ദിവസം അർദ്ധസൈനിക വിഭാഗത്തിന്റെ സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. നിലവിൽ ഗുരുതര പ്രശ്നങ്ങളൊന്നുമില്ല. കമ്യൂണിസ്റ്റ് ഭീകര സാന്നിധ്യമുണ്ടെന്ന് സംശയിക്കുന്ന മേഖലയിലെ എല്ലാ പോളിംഗ് ബൂത്തുകളിലും സമാധാനപരമായി വോട്ട് ചെയ്യാനുള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.















