വയനാട്: കൽപ്പറ്റ കൈനാട്ടിയിൽ കാട്ടുപന്നി ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്ക്. കൽപ്പറ്റ പെരുന്തട്ട സ്വദേശി മുഹമ്മദ് ഭാര്യ സുഹറ എട്ടു വയസ്സുള്ള മകൻ എന്നിവർക്കാണ് പരിക്കേറ്റത്. കുട്ടി മുറ്റത്ത് കളിച്ചു കൊണ്ടിരിക്കവേ പന്നി പാഞ്ഞടുക്കുകയായിരുന്നു. പരിക്കേറ്റ മൂന്നു പേരെയും ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ടോടെ ആയിരുന്നു സംഭവം.
വീട്ടുകാരും അയൽക്കാരും നിലവിളിച്ചതോടെയാണ് പന്നി ഓടിപ്പോയത്. മുഹമ്മദിനും ഭാര്യ സുഹറയ്‌ക്കും മകനും കൽപ്പറ്റ ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടിയിരിക്കുന്നത്.















