കണ്ണൂർ: 16 കാരനെ ലൈംഗികമായി പീഡിപ്പിച്ച 37 കാരന് 113 വർഷം തടവും 1.75 ലക്ഷം രൂപ പിഴയും വിധിച്ചു. കുറുമാത്തൂർ ഡയറിയിലെ കുന്നിൽ വീട്ടിൽ പി.കെ.മഹേഷിനെയാണ് ശിക്ഷിച്ചത്. തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതിയുടേതാണ് വിധി.
2017 -18 കാലത്താണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടി പീഡനത്തിന് ഇരയായത്. പ്രതി മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിന്റെ വിചാരണയും പോക്‌സോ കോടതിയിൽ നടക്കുകയാണ്.
ശ്രീകണ്ഠാപുരം പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.















