ഹോസ്റ്റലിലെ മൂടാതിരുന്ന വാട്ടർ ടാങ്കിൽ വീണ് യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദിലെ അഞ്ജായ നഗറിലെ ഹോസ്റ്റലിലാണ് അപകടമുണ്ടായത്. ഷെയ്ഖ് അക്മൽ സൂഫിയാനെന്ന (25) സോഫ്റ്റ് വെയർ എൻജിനിയറാണ് മരിച്ചത്. അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഹോസ്റ്റലിലേക്ക് നടന്നുവന്ന ടെക്കി ഗേറ്റ് കടന്ന് അകത്തു കടക്കുന്നതിനിടെ വാതിലിന് മുന്നിലുണ്ടായിരുന്ന മൂടിയില്ലാത്ത വാട്ടർ ടാങ്കിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ടപാടെ അവിടെയുണ്ടായിരുന്ന ചിലർ രക്ഷാപ്രവർത്തനം നടത്തിയെലും ഒന്നും ഫലപ്രാപ്തിയിൽ എത്തിയില്ല.
തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. സുരക്ഷയിൽ വീഴ്ച വരുത്തിയ ഹോസ്റ്റൽ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. യുവാവ് തുറന്നിരുന്ന വാട്ടർ ടാങ്ക് ശ്രദ്ധിച്ചിരുന്നില്ല. കൈയിൽ ഭക്ഷണ പദാർത്ഥവുമായാണ് ഇയാൾ ഹോസ്റ്റലിലേക്ക് വന്നത്.
#Hyderabad– A 25-year-old software employee Shaik Akmal Sufuyan,tragically lost his life after falling into a water sump built underground at a hostel in Anjaya Nagar, within the jurisdiction of #Rayadurgam Police Station.
The accident, caused by the open lid of the water sump,… pic.twitter.com/P4rHwtMlAd
— Mohd Dastagir Ahmed (@Dastagir_Hyd) April 22, 2024
“>















