അമൃത്സർ: പഞ്ചാബിലെ തർൺ തരണിൽ നിന്നും ചൈന നിർമ്മിത ഡ്രോൺ കണ്ടെടുത്ത് അതിർത്തി സുരക്ഷാ സേന. പഞ്ചാബ് പൊലീസും അതിർത്തി സുരക്ഷാ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഡ്രോൺ കണ്ടെടുത്തത്.അതിർത്തി പ്രദേശങ്ങളിൽ ഡ്രോൺ സാന്നിധ്യമുണ്ടെന്ന് ബിഎസ്എഫ് ഇന്റലിജൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ചൈന നിർമ്മിത ഡിജെഐ മാവിക് 3 ക്ലാസിക് ഡ്രോണുകളാണ് കണ്ടെടുത്തതെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെയും അതിർത്തി പ്രദേശങ്ങളിലെ വിവിധ ഇടങ്ങളിൽ നിന്ന് ബിഎസ്എഫും പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിൽ രണ്ട് ഡ്രോണുകൾ കണ്ടെടുത്തിരുന്നു. അമൃത്സർ ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ നിന്നാണ് ഡ്രോണുകൾ കണ്ടെടുത്തത്.
രണ്ടിടങ്ങളിൽ ഡ്രോൺ സാന്നിധ്യമുണ്ടെന്ന് ബിഎസ്എഫ് ഇന്റലിജൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഡ്രോണുകൾ കണ്ടെത്തിയത്.















