മുംബൈ: രൺവീർ സിംഗിന്റെ ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ച കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. രൺവീർ സിംഗിന്റെ വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രൺവീറിർ ഒരു മാദ്ധ്യമത്തോട് പ്രതികരിക്കുന്ന വീഡിയോയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ശബ്ദം വ്യാജമായി കൂട്ടിച്ചേർക്കുകയായിരുന്നു. രൺവീർ കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥിക്കുന്ന തരത്തിലായിരുന്നു വീഡിയോ തയ്യാറാക്കിയിരുന്നത്.
കഴിഞ്ഞ ദിവസമാണ് വീഡിയോ പുറത്തുവന്നത്. പെട്ടെന്ന് തന്നെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. വീഡിയോ വ്യാജമാണെന്ന് രൺവീർ എക്‌സിലൂടെ അറിയിച്ചിരുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയെ കുറിച്ച് പറഞ്ഞ് പ്രധാനമന്ത്രിയെ വിമർശിക്കുന്ന തരത്തിലാണ് വ്യാജ വീഡിയോ നിർമിച്ചിരിക്കുന്നത്. കോൺഗ്രസിന് വോട്ട് ചെയ്യണം എന്ന് അഭ്യാർത്ഥിച്ചാണ് വീഡിയോ അവസാനിക്കുന്നത്.
നേരത്തെ ബോളിവുഡ് താരം ആമിർ ഖാന്റെ ഡീപ് ഫേക്ക് വീഡിയോയും പുറത്തുവന്നിരുന്നു. ആമിർ ഖാന്റെ പരാതിയിൽ പൊലീസ് കേസ് ഫയൽ ചെയ്തിട്ടുമുണ്ട്.















