ഹനുമാൻ ജയന്തി ദിനത്തിൽ ആശംസകൾ അറിയിച്ച് ഉണ്ണി മുകുന്ദൻ. ഹാപ്പി ബെർത്ത്‌ഡേ ഹീറോ എന്ന ക്യാപ്ഷനോട് കൂടി ധ്യാന നിരതനായി ഇരിക്കുന്ന ഹനുമാന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദൻ ആശംസ അറിയിച്ചിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് താരം ആശംസ പങ്കുവച്ചത്.
രാജ്യത്തുടനീളം ഇന്ന് ഹനുമാൻ ജയന്തി ആഘോഷിക്കുകയാണ്. രാമന്റെ ഭക്തനായ ഹനുമാന്റെ ജന്മദിനത്തിൽ ഹനുമാൻ കീർത്തനങ്ങളും സുന്ദരകാണ്ഡങ്ങവും പരായണം ചെയ്തുകൊണ്ട് ഭഗവാന്റെ അനുഗ്രഹം തേടുകയാണ് ഭക്തർ.
ഹനുമാൻ ജയന്തി ആഘോഷത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ആഞ്ജനേയസ്വാമിയെ പൂജിക്കാനും അനുഗ്രഹം വാങ്ങാനും ആയിരകണക്കിന് ഭക്തരാണ് ഹനുമാൻ ക്ഷേത്രങ്ങളിലേക്ക് എത്തുന്നത്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വ്രതത്തോട്കൂടി ശ്രീരാമജയമന്ത്രം ജപിച്ച് ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കുകയാണ് ഭക്തജനങ്ങൾ.
https://www.facebook.com/reel/1780033645741453















