ഡിജിറ്റൽ ഇന്ത്യയെന്ന നവയുഗം; നരേന്ദ്ര മോദിയുടെ ഭരണനേട്ടത്തിലെ പൊൻതൂവൽ
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഡിജിറ്റൽ ഇന്ത്യയെന്ന നവയുഗം; നരേന്ദ്ര മോദിയുടെ ഭരണനേട്ടത്തിലെ പൊൻതൂവൽ

Janam Web Desk by Janam Web Desk
Apr 24, 2024, 11:09 pm IST
FacebookTwitterWhatsAppTelegram

ജനങ്ങൾക്കായുള്ള സേവനങ്ങൾ ഡിജിറ്റലായി വേഗത്തിൽ ലഭ്യമാക്കുക, ഡിജിറ്റൽ മേഖലയിലെ അസമത്വം കുറയ്‌ക്കൽ തുടങ്ങിയവ അടിസ്ഥാനമാക്കി ഭാരതത്തെ ഒരു വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയാക്കിയും ഡിജിറ്റൽ ശാക്തീകരണമുള്ള സമൂഹമായും മാറ്റുകയെന്ന ലക്ഷ്യത്തോടെ 2015 ജൂലൈ 01-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പദ്ധതിയാണ് ഡിജിറ്റൽ ഇന്ത്യ. എന്നാൽ ഗ്രാമ പ്രദേശങ്ങളിലെ വ്യാപാരികൾ ഉരുളക്കിഴങ്ങും തക്കാളിയും വിൽക്കുമ്പോൾ പണം സ്വീകരിക്കുവാൻ മെഷീനുകളും ഇന്റർനെറ്റ് കണക്ഷനും എങ്ങനെ ലഭിക്കുമെന്ന് പരിഹസിച്ചുകൊണ്ടായിരുന്നു കോൺഗ്രസ്സും കമ്യൂണിസ്റ്റുകളും അടങ്ങുന്ന പ്രതിപക്ഷം ‘ഡിജിറ്റൽ ഇന്ത്യ’യെന്ന വലിയ സ്വപ്നത്തെ സ്വീകരിച്ചത്. കാരണം, കോടാനുകോടി വരുന്ന ജനതയെ അറുപത് വർഷം കൊണ്ട് തങ്ങൾ ഏത് നിലയിലെത്തിച്ചുവെന്നുള്ള പൂർണ ബോധ്യം അവർക്കുണ്ടായിരുന്നു.

എന്നാൽ എട്ട് വർഷത്തിനിപ്പുറം 2024 ജനുവരി മാസം മാത്രം 18.41 ലക്ഷം കോടി രൂപ മൂല്യമുള്ള ഡിജിറ്റൽ പണമിടപാട് അതേ ജനങ്ങളെ കൊണ്ടു നടത്തി ഡിജിറ്റൽ പേമെന്റ് രംഗത്ത് ലോകത്തെ ഒന്നാം ശക്തിയാക്കി ഭാരതത്തെ മാറ്റിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ കാര്യക്ഷമതയും നിശ്ചയദാർഡ്യവും കഠിനാധ്വാനവും തെളിയിച്ചത്.

ഡിജിറ്റൽ മാറ്റങ്ങളുടെ ഒരു ദശാബ്ദം

ഡിജിറ്റൽവൽക്കരണത്തിലൂടെ അഭൂതമായ മാറ്റങ്ങൾക്കാണ് കഴിഞ്ഞ ഒരു ദശാബ്ദം രാജ്യം സാക്ഷ്യം വഹിച്ചത്. രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകളുടെ എണ്ണത്തിലേക്ക് വരുകയാണെങ്കിൽ 2016 ഒക്ടോബർ മാസത്തിൽ രാജ്യത്ത് നടത്തിയ ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകളുടെ എണ്ണം 79.67 കോടിയായിരുന്നു. ഇത് 2018 ഓഗസ്റ്റിൽ 244.81 കോടിയായും 2022-23 സാമ്പത്തിക വർഷത്തിൽ 13,462 കോടി എണ്ണമായും വർദ്ധിച്ചു. 2023 ഡിസംബർ വരെ മാത്രം അത് 11,660 കോടി എണ്ണമായിരുന്നു. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ കണക്കുകൾ പുറത്ത് വരുമ്പോൾ ഇത് മുൻവർഷത്തെ ഇടപാടുകളെ മറികടക്കുമെന്ന് ഉറപ്പാണ്.

രാജ്യത്തെ ഇന്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തിലും വലിയ വളർച്ച ഇക്കാലയളവിൽ ഉണ്ടായി. സർക്കാർ നൽകിയ പിന്തുണയുടെ ഫലമായി 2015 നും 2021 നും ഇടയിൽ അഞ്ച് വർഷക്കാലം കൊണ്ട് മാത്രം ഭാരതത്തിലെ ഗ്രാമീണ ഇന്റർനെറ്റ് സബ്‌സ്‌ക്രിപ്ഷനുകളിൽ 200% വർദ്ധന രേഖപ്പെടുത്തി. നഗരപ്രദേശങ്ങളിൽ ഇത് 158% ആയും വർദ്ധിച്ചു. 2019-2021 കാലയളവിൽ മാത്രം ഗ്രാമപ്രദേശങ്ങളിൽ 95.76 ദശലക്ഷം ഇന്റർനെറ്റ് വരിക്കാരെയും നഗരപ്രദേശങ്ങളിൽ 92.81 ദശലക്ഷം വരിക്കാരെയും ചേർത്തു. ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കാൻ പൗരന്മാരെ പ്രാപ്തരാക്കുന്നതിനായി അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി രാജ്യത്തിന്റെ ഏറ്റവും വിദൂര ഭാഗങ്ങളിലേക്ക് പോലും സർക്കാർ വ്യാപിപ്പിക്കുന്നു.

2023 ഒക്ടോബർ 31 വരെ ഭാരതത്തിൽ 888 ദശലക്ഷത്തിലധികം ബ്രോഡ്ബാൻഡ് ഉപയോക്താക്കളുണ്ട്. ഗ്രാമീണ മേഖലയിലെ 4,68,773 കോമൺ സർവീസ് സെന്ററുകൾ ഉൾപ്പെടെ രാജ്യത്തെ 5,90,020 സിഎസ് സികൾ ഉപയോഗപ്പെടുത്തി ഡിജിറ്റൽ വിടവ് നികത്താനുള്ള വലിയ പരിശ്രമവും സർക്കാർ നടത്തുന്നു. ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കുന്നവരും അത് അറിയാത്തവരും തമ്മിൽ എണ്ണത്തിലുള്ള വ്യത്യാസമാണ് ഡിജിറ്റൽ ഡിവൈഡ്. ഇത് കുറച്ചു ഒപ്പം സർക്കാർ നടത്തുന്ന ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഇന്നൊവേഷൻ, സംരംഭകത്വം തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മികച്ച ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിലേക്കും രാജ്യത്തെയും ജനങ്ങളെയും നയിക്കുന്നു.

ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ

ആധാർ ബന്ധിപ്പിച്ച്് ബാങ്കിലൂടെ നേരിട്ട് പണം കൈമാറുന്ന ഡിബിടി യാണ് മോദി ഭരണകാലത്തു വിജയം കണ്ട മറ്റൊരു പദ്ധതി. ഇതിനെ അന്തരാഷ്‌ട്ര നാണയ നിധി (IMF) 2021 -ൽ പ്രശംസിച്ചു. തുടർന്ന് തങ്ങളാണ് ഈ പദ്ധതി ആരംഭിച്ചതെന്ന് അവകാശപ്പെട്ടുകൊണ്ട് പി. ചിദംബരത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് രംഗത്ത് വന്നു. എന്നാൽ 2013-14 കാലഘട്ടം വരെ രാജ്യത്തെ 45 ജില്ലകളിലായി വെറും 28 കോടി രൂപയാണ് യുപിഎ സർക്കാർ കൈമാറ്റം ചെയ്തത്. പക്ഷെ 2014-22 വരെയുള്ള ബിജെപി ഭരണത്തിൽ രാജ്യത്തെ 750 ജില്ലകളിലായി 26 ലക്ഷം കോടി രൂപ വിതരണം ചെയ്തു. ഇതിന് നേതൃത്വം നൽകിയത് പ്രധാനമന്ത്രിയും. അദ്ദേഹത്തിന്റെ ജൻ ധൻ യോജന പദ്ധതിയിലൂടെ പുതുതായി ബാങ്ക് അക്കൗണ്ട് തുറന്ന 45 കോടിയോളം ജനങ്ങളാണ് ഈ നേട്ടത്തിന്റെ ഗുണഭോക്താക്കളായത്.

‘ഡിജിറ്റൽ ഇന്ത്യ’യുടെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചത് മൊബൈൽ ഫോൺ തുടങ്ങിയവയിലൂടെ പരസ്പരം വ്യക്തികളും കച്ചവട സ്ഥാപനങ്ങളും തമ്മിൽ പണം കൈമാറ്റം ചെയ്യുന്ന യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവാ യു.പി.ഐയാണ്. 2023 സെപ്റ്റംബറിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം യു.പി.ഐ വഴി നടത്തിയ 10 ബില്യൺ ഇടപാടുകൾ മൊത്തം ഡിജിറ്റൽ ഇടപാടുകളുടെ 81 ശതമാനമായിരുന്നു. 2016-17 സാമ്പത്തിക വർഷത്തിൽ 1,004 കോടിയായിരുന്ന മൊത്തം ഡിജിറ്റൽ ഇടപാടുകൾ യു.പി.ഐ അവതരിപ്പിച്ചതിന് ശേഷം ഗണ്യമായ വളർച്ച കൈവരിച്ചു.

2017-18 സാമ്പത്തിക വർഷത്തിൽ 106% വളർച്ച നേടിക്കൊണ്ട് ഇത് 2,071 കോടി ഇടപാടുകളിലേക്ക് എത്തിച്ചേർന്നു. 2018-19 സാമ്പത്തിക വർഷത്തിൽ, രാജ്യത്തെ മൊത്തം 31 ബില്യൺ ഡിജിറ്റൽ ഇടപാടുകളിൽ 17% വും യു.പി.ഐയിലൂടെയായിരുന്നു. 2019-20 സാമ്പത്തിക വർഷം മൊത്തം 46 ബില്യൺ ഡിജിറ്റൽ ഇടപാടുകളിൽ 12.5 ബില്യൺ ഇടപാടുകൾ നടത്തിയതിനാൽ യുപിഐയുടെ വിഹിതം 27 ശതമാനത്തിലേക്ക് ഉയർന്നു. 2022-23 സാമ്പത്തിക വർഷത്തെ മൊത്തം 129.8 ബില്യൺ ഡിജിറ്റൽ ഇടപാടുകളിൽ 64% യുപിഐ ഇടപാടുകളായിരുന്നു. 2024 ജനുവരി മാസം മാത്രം യുപിഐ വഴി നടത്തിയ ഇടപാടുകളുടെ എണ്ണം 1,202 കോടിയാണ്.

ഇന്ന് ലോകത്ത് ഏറ്റവും വേഗത്തിൽ ഡിജിറ്റലൈസ് ചെയ്യപ്പെടുന്ന രാജ്യമാണ് ഭാരതം. മക് കിൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനമനുസരിച്ചു ഭാരതത്തിലെ ഐ.ടി ബിസിനസ് പ്രോസസ് മാനേജ്‌മെന്റ്, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സേവനങ്ങൾ, ഇലക്ട്രോണിക്‌സ് നിർമ്മാണം തുടങ്ങിയ മേഖലകൾ 2025 ഓടെ അവരുടെ ജിഡിപി നിലവാരം 355 ബില്യൺ യുഎസ് ഡോളർ മുതൽ 435 ബില്യൺ യുഎസ് ഡോളർ വരെയെത്തി നിലവിലുള്ളതിനേക്കാൾ ഇരട്ടിയാകുമെന്നാണ്. കൂടാതെ രാജ്യത്തെ കൃഷി, വിദ്യാഭ്യാസം, ഊർജം, ധനകാര്യ സേവനങ്ങൾ, ആരോഗ്യ സംരക്ഷണം, ലോജിസ്റ്റിക്‌സ്, റീട്ടെയിൽ, സർക്കാർ സേവനങ്ങൾ, തൊഴിൽ വിപണികൾ എന്നിവയുൾപ്പെടെ പുതുതായി ഡിജിറ്റൈസ് ചെയ്യുന്ന മേഖലകൾക്ക് 2025 ഓടെ 10 ബില്യൺ മുതൽ 150 ബില്യൺ ഡോളർ വരെ അതിന്റെ സാമ്പത്തിക മൂല്യം വർദ്ധിപ്പിക്കും.

ഡിജിറ്റലൈസേഷനിലൂടെ 2025-ഓടെ 60 ദശലക്ഷം മുതൽ 65 ദശലക്ഷം വരെ പുതിയ തൊഴിലവസരങ്ങൾ ഭാരതത്തിൽ സൃഷ്ട്ടിക്കും. കൂടാതെ ഇതിന്റെ ഭാഗമായി പണ ചെലവ് കുറയ്‌ക്കാനും സമയവും ലാഭിക്കാനും വഞ്ചന കുറയ്‌ക്കാനും ജനങ്ങളുടെ ആവശ്യവും-വിതരണവും തമ്മിലുള്ള പൊരുത്തപ്പെടുത്തൽ മെച്ചപ്പെടുത്താനും ഇത് രാജ്യത്തെ സഹായിക്കുന്നു. ങ്യഏീ്ന്റെ ഡങഅചഏ മൊബൈൽ ആപ്പ് വഴി 50 ദശലക്ഷത്തിലധികം ഉപയോക്താക്കൾക്ക് 1700-ലധികം സർക്കാർ സേവനങ്ങൾ ഓൺലൈനിലൂടെ ലഭിക്കുവാൻ അവസരം നൽകുന്നു.

ഇ-ഹോസ്പിറ്റൽ സംവിധാനത്തിലൂടെ 380 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത രോഗികൾക്ക് ആരോഗ്യ സംരക്ഷണ സേവനങ്ങൾ ലഭിക്കുന്നു. ജങഏഉശവെമ ഗ്രാമീണ സമൂഹങ്ങളെ അടിമുടി മാറ്റിമറിച്ചു, 50 ദശലക്ഷത്തിലധികം വ്യക്തികൾ ഡിജിറ്റൽ വൈദഗ്ധ്യത്തിൽ ഇതിലൂടെ പരിശീലനം നേടുന്നു. സർക്കാർ ആരംഭിച്ച ഡിജി ലോക്കർ പദ്ധതിയിൽ 16 കോടി ആളുകളാണ് രജിസ്റ്റർ ചെയ്തത്. ഡിജിറ്റൽ ഇന്ത്യ യജ്ഞം രാജ്യത്ത് സൃഷ്ട്ടിച്ച വിപ്ലവകരമായ മാറ്റങ്ങളുടെ വ്യക്തമായ ചിത്രം നിരവധി ഉദാഹരണങ്ങളിലൂടെ ഇനിയും വരച്ചുകാട്ടാനാവും.

ഇന്ന് ഡിജിറ്റലൈസ് ചെയ്യപ്പെട്ട ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമാണ് ഭാരതത്തിന്റെത്. മെച്ചപ്പെട്ട ഭരണം, ശാക്തീകരിക്കപ്പെട്ട പൗരന്മാർ, ഡിജിറ്റൽ സമ്പദ് വ്യവസ്ഥ തുടങ്ങിയവയിലൂടെ എല്ലാവരെയും ഉൾക്കൊള്ളുന്ന സമത്വവും സമൃദ്ധിയും നിറഞ്ഞ നവയുഗത്തിലേക്ക് ഭാരതത്തെ ഇത് നയിക്കുമെന്ന് ഉറപ്പാണ്.

എഴുതിയത്
വിഷ്ണു അരവിന്ദ്
ഗവേഷകൻ, ജെഎൻയു ന്യൂഡൽഹി

Tags: SpecialPREMIUM10 Years of Modi2024 NATIONAL ELECTIONNarendra Modi
ShareTweetSendShare

More News from this section

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

ഭാര്യക്ക് ജിം ട്രെയിനറുമായി രഹസ്യബന്ധം, വീഡിയോ പുറത്തുവിട്ട് ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്, ലവ് ജിഹാദെന്ന് ആരോപണം

മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവച്ചത് ചോദ്യം ചെയ്തു; ഭാര്യയുടെ മുഖത്ത് ടോയ്ലറ്റ് ആസിഡ് ക്ലീനർ ഒഴിച്ച് ഭർത്താവ് ഓടി രക്ഷപ്പെട്ടു; യുവതി ​ഗുരുതരാവസ്ഥയിൽ

Latest News

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies