എറണാകുളം: ഡൽഹി ലഫ്. ഗവർണർ വിനയ്‌കുമാർ സക്സേന സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തി. കൊച്ചി കാക്കനാടുള്ള സഭാ ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ബിഷപ്പിനെ നേരിൽ കണ്ടത്. കൂടിക്കാഴ്ച അര മണിക്കൂറിലധികം നീണ്ടു.
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിന്റെ പരിപാടിയിലും വിനയ്കുമാർ സക്സേന മുഖ്യാഥിതിയായി പങ്കെടുക്കുന്നുണ്ട്. കോട്ടയത്ത്
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയെയും അദ്ദേഹം സന്ദർശിക്കും. വ്യാഴാഴ്ച തലസ്ഥാനത്ത് എത്തുന്ന അദ്ദേഹം ബിഷപ്പ് തോമസ് ജെ. നെറ്റോയുമായും കൂടിക്കാഴ്ച നടത്തും















