ഇന്ത്യയിൽ ഏറ്റവും അധികം ആരാധകരുടെ വിദേശ താരം ഒരു പക്ഷേ ഡേവിഡ് വാർണറാകും. ഐപിഎല്ലിൽ വിവിധ ഫ്രാഞ്ചൈസികൾക്ക് വേണ്ടി പാഡണിഞ്ഞ താരത്തെ ടിക് ടോക് വീഡിയോകളിലൂടെയാണ് ഇന്ത്യക്കാർ ഏറെയും ഇഷ്ടപ്പെട്ടത്. 2009 ൽ ഐപിഎല്ലിൽ അരങ്ങേറിയ താരം സൺറൈസേഴ്സ് ഹൈദരാബാദിനൊപ്പം കിരീടത്തിലും പങ്കാളിയായിരുന്നു. ഡേവിഡ് വാർണറുടെ കുടുംബത്തിന് ഇവിടെ വലിയ സ്വീകാര്യതയുണ്ട്. ഇന്ത്യയോടുള്ള സ്നേഹം വെളിവാക്കി ഒരു മകൾക്ക് വാർണർ ഇൻഡി എന്നാണ് പേരും നൽകിയത്.
ഇപ്പോൾ അദ്ദേഹത്തിന്റെ ടീമായ ഡൽഹി ക്യാപിറ്റൽസ് പുറത്തിറക്കിയ ഒരു രസകരമായ വീഡിയോയാണ് വൈറലാകുന്നത്. സൗജന്യമായി ആധാർ കാർഡ് നൽകുന്നുണ്ടെന്ന് പറയുമ്പോൾ അത് വാങ്ങാൻ വാർണർ ഓടിപ്പോകുന്നതുമായുള്ള വീഡിയോയാണ് അവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. രസകരമായ വീഡിയോക്ക് ആരാധകർ നിരവധി കമന്റുകളും പങ്കുവച്ചിട്ടുണ്ട്. അതേസമയം ഐപിഎല്ലിലെ എട്ടു മത്സരങ്ങളിൽ ഇതുവരെ മൂന്ന് മത്സരങ്ങൾ മാത്രമെ പന്ത് നയിക്കുന്ന ഡൽഹിക്ക് ജയിക്കാനായുള്ളു.
Finallyyyyyy, Warner now has a _______? 👀🤣 pic.twitter.com/gDoCtT62eA
— Delhi Capitals (@DelhiCapitals) April 23, 2024