ആന്ധ്രയിലെ സോമശില വനമേഖലയിൽ കാട്ടുതീ പടരുന്നു
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ആന്ധ്രയിലെ സോമശില വനമേഖലയിൽ കാട്ടുതീ പടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2024, 11:42 pm IST
FacebookTwitterWhatsAppTelegram

നെല്ലൂർ: ആന്ധ്രാ പ്രദേശിലെ നെല്ലൂർ ജില്ലയിലെ സോമശില വനമേഖലയിൽ കാട്ടുതീ പടരുന്നു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കിലോമീറ്ററുകളോളം മാല പോലെ തീ ആളിക്കത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ജൈവ വൈവിധ്യം കൊണ്ടും പരിസ്ഥിതി പ്രാധാന്യം കൊണ്ടുമാണ് സോമശില വനമേഖല അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ പടർന്നു പിടിക്കുന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ ആവാസ വ്യവസ്ഥയ്‌ക്ക് തന്നെ ദോഷമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. വരൾച്ചയും പകൽസമയത്തെ ഉയർന്ന താപനിലയും കാറ്റുമാണ് തീ പടർന്നു പിടിക്കാൻ കാരണം.

കാട്ടു തീ പടരുന്ന പ്രദേശത്ത് നിന്നും വലിയ തോതിൽ പുക ഉയരുന്നുണ്ട്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി തീ അണയ്‌ക്കാനുളള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്. ഉണങ്ങിയ കരിയിലകളുടെ സാന്നിധ്യം ഉൾപ്പെടെ തീ വളരെ വേഗത്തിൽ പടർന്നു പിടിക്കാൻ കാരണമായതായി ഉദ്യോഗസ്ഥർ പറയുന്നു. തീ കൂടുതൽ മേഖലകളിലേക്ക് പടർന്നാൽ സൈനിക ഹെലികോപ്ടറുകളുടെ സേവനം തേടുന്നതടക്കമുളള കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്.

വരൾച്ച കനത്തതോടെ കാട്ടു തീ ഉൾപ്പെടെയുളള അപകടങ്ങൾ നേരിടാനായി സംസ്ഥാന സർക്കാരുകൾ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഒഡീഷ സർക്കാർ സംസ്ഥാനത്തെ തുടർച്ചയായുളള കാട്ടുതീയ്‌ക്ക് നേരിടാൻ ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെ ഏഴ് ടീമുകളെയാണ്വനങ്ങളിൽ വിന്യസിച്ചത്. ബലിഗുഡ, ഫുൽബാനി, രായഗഡ, ബോനൈ, കലഹണ്ടി സൗത്ത്, സിമിലിപാൽ സൗത്ത്, പരലഖെമുണ്ടി തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘങ്ങളെ വ്യന്യസിച്ചിട്ടുള്ളത്.

2024-ൽ ഒഡീഷയിലെ വനമേഖലയിൽ 12,000 പോയിന്റുകളിൽ കാട്ടുതീ കണ്ടെത്തിയതായും കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 32,500 ആയിരുന്നു എന്നും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദേബിദത്ത ബിസ്വാൾ പറഞ്ഞു.

Tags: Somasila Forest AndhraFOREST FIRE
ShareTweetSendShare

More News from this section

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

Latest News

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies