കണ്ണൂരിൽ മസ്ജിദ് നിർമ്മാണം തടഞ്ഞവരാണ് സംരക്ഷകർ ചമയുന്നത് ; തെരഞ്ഞെടുപ്പ് സമയത്ത് മാത്രം മുസ്ലീങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുന്നവരാണ് കമ്യൂണിസ്റ്റുകൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കണ്ണൂരിൽ മസ്ജിദ് നിർമ്മാണം തടഞ്ഞവരാണ് സംരക്ഷകർ ചമയുന്നത് ; തെരഞ്ഞെടുപ്പ് സമയത്ത് മാത്രം മുസ്ലീങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുന്നവരാണ് കമ്യൂണിസ്റ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2024, 11:14 am IST
FacebookTwitterWhatsAppTelegram

മലപ്പുറം: സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി സമസ്ത നേതാവ് ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി. സിപിഎം നടത്തുന്നത് മുസ്ലീം വിദ്വേഷ പ്രവർത്തനമെന്നും അധികാരത്തിലെത്തിയാൽ എന്ത് ക്രൂരത ചെയ്യാനും കമ്യൂണിസ്റ്റുകാർ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഇടതുപക്ഷത്തെ കടന്നാക്രമിച്ചു കൊണ്ടുള്ള സമസ്ത നേതാവിന്റെ പോസ്റ്റ്. ഇദ്ദേഹം സുപ്രഭാതം പത്രത്തിന്റെ ചുമതലക്കാരൻ കൂടിയാണ്.

ഫേസ്ബുക്ക് പോസ്റ്റിലെ പ്രസ്തുത ഭാഗങ്ങൾ

കപട ന്യൂനപക്ഷ പ്രീണനവുമായി സംസ്ഥാനത്ത് കമ്യൂണിസം പരസ്യമായി രംഗത്തുണ്ട്. ന്യൂനപക്ഷം രണ്ടാംകിട പൗരന്മാരായി മാറുമെന്ന കപടപ്രചാരണം നടത്തുന്ന കമ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിലടക്കം ചെയ്തുകൊണ്ടിരിക്കുന്നതോ അത്യധികം ഹീനവൃത്തികളാണ്.

തെരഞ്ഞെടുപ്പ് സമയത്ത് മാത്രം മുസ്ലീം സമുദായ സംരക്ഷണം ഏറ്റെടുക്കുന്ന കമ്യൂണിസ്റ്റുകൾ കാലങ്ങളായി അവരുടെ പാർട്ടിഗ്രാമങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലീം വിദ്വേഷപ്രവർത്തനങ്ങളുടെയും അപരവത്കരണത്തിന്റെയും നേർ സാക്ഷ്യങ്ങൾ നിരവധിയാണ്.
കണ്ണൂരിലെ തളിപ്പറമ്പിനടുത്ത് ചെനയന്നൂരിൽ പള്ളി നിർമ്മാണത്തിനെതിരെ നിരന്തരം രംഗത്ത് വന്നതും കരിമ്പം എന്ന പ്രദേശത്ത് പള്ളിയുടെ നിർമ്മാണം തടസ്സപ്പെടുത്തിയതുമെല്ലാം കമ്യൂണിസ്റ്റുകളായിരുന്നു.

പള്ളി നിർമാണത്തിന് തടസ്സം നിൽക്കാൻ കാരണം സാമുദായിക രാഷ്‌ട്രീയപാർട്ടി അവിടെ കൊടി നാട്ടുമെന്നും മുസ്ലീം മതസംഘടനകൾ നിരന്തരം പരിപാടികൾ സംഘടിപ്പിക്കുമെന്നായിരുന്നു നിലവിലെ പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ അന്ന് പ്രസംഗിച്ചത്.
കുറ്റിയാട്ടൂരിലെ മുസ്ലീം ഏരിയകളിൽ വൈദ്യുതിയടക്കമുള്ള അടിസ്ഥാന വികസനം നിഷേധിച്ച് പ്രയാസപ്പെടുത്തിയതും മാണിയൂർ ബുസ്താനുൽ ഉലൂം അറബിക് കോളേജിനും മസ്ജിദിനുമിടയിലുള്ള റോഡ് വികസനം കാലങ്ങളായി അവഗണിച്ചതും ഇതേ കമ്യൂണിസ്റ്റുകൾ തന്നെയാണ്.

ഇരുപത് വർഷം മുമ്പ് കീഴല്ലൂർ പഞ്ചായത്തിൽ നിർമ്മിച്ച പള്ളി കമ്യൂണിസ്റ്റ് സമ്മർദ്ദം മൂലം കാലങ്ങളോളം ആരാധനാരഹിതമായി കിടന്നു. ചിലരുടെ വർധിച്ച ഇടപെടൽ മൂലം കേവലം നിസ്‌കാരം അനുവദിച്ചെങ്കിലും ബാങ്കടക്കമുള്ള മറ്റു മതകീയപ്രവൃത്തികളെ അവർ നിരോധിച്ചു. ആലങ്കോട് കാഞ്ഞിരങ്ങാട്ടും എട്ട് വർഷത്തോളം ബാങ്ക് വിളി തടഞ്ഞു.

തട്ടമിട്ട മുസ്ലീം പെൺകുട്ടിയുടെ പരസ്യം നൽകി ന്യൂനപക്ഷ വിഭാഗത്തിന്റെ സംരക്ഷണവും പിതൃത്വവും ഏറ്റെടുക്കാൻ വെമ്പൽ കൊള്ളുന്നവരുടെ പൂർവികർ തന്നെയാണ് റഷ്യയിൽ മുസ്ലീം പണ്ഡിതരെ നിഷ്ഠൂരമായി വധിച്ചത്. ത്രിപുരയിലും ബംഗാളിലും പതിറ്റാണ്ടുകളായി അവർ നടത്തിയ ചെയ്തികളുടെ തിക്ത ഫലങ്ങൾ ഇന്നും സമുദായം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അധികാരം കൈവന്നാൽ എവിടെയും സമാന നടപടികൾ ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ. അത് കൊണ്ടാണ് കാലങ്ങൾക്കു മുമ്പേ മമ്പുറം തങ്ങൾ അവരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകിയത്.

 

Tags: Communist PartySamastaBahauddeen Muhammed Nadwi
ShareTweetSendShare

More News from this section

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies