തിരുവനന്തപുരം : രാജ്യത്ത് എൽഡിഎഫ് ആശയങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന സർക്കാർ അധികാരത്തിൽ വരുമെന്ന് കെ ടി ജലീൽ എം.എൽ.എ . ഇടതുപക്ഷത്തിന് അനുകൂലമായ കാറ്റാണ് കേരളത്തിലെങ്ങുമെന്നും , തങ്ങൾ അധികാരത്തിൽ വന്നു കഴിഞ്ഞാൽ എല്ലാ കരിനിയമങ്ങളും അറബിക്കടലിൽ മുക്കിത്താഴ്‌ത്തുമെന്നുമൊക്കെയാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പൗരത്വ നിയമത്തിലെ മതമാനദണ്ഡം എടുത്തുകളയും, തടങ്കൽപാളയങ്ങൾ ഭവനരഹിതർക്ക് താമസിക്കാനുള്ള സത്രങ്ങളാക്കും, കാശ്മീരിന്റെ പ്രത്യേകാവകാശം പുനസ്ഥാപിക്കും. ഏകസിവിൽകോഡ് റദ്ദാക്കും, എൻ.ഐ.എ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി പിൻവലിക്കും. മുത്തലാഖ് നിയമത്തിലെ അപാകതകൾ പരിഹരിക്കും, ജുഡീഷ്യറിയെ ശക്തിപ്പെടുത്തും, മധ്യകാല ചരിത്രം ശരിയാംവിധം പുതുതലമുറയെ പഠിപ്പിക്കും , ഗാന്ധിജിയുടെ ഇന്ത്യയെ പുനസൃഷ്ടിക്കും, മതവൈരം ഇല്ലാതാക്കും, പട്ടിണി മാറ്റും , ദാരിദ്ര്യം തുടച്ചുനീക്കും എന്നീ വാഗ്ദാനങ്ങളും പോസ്റ്റിലുണ്ട്.