അവസരം കിട്ടിയാൽ തിരുവനന്തപുരത്ത് ഇതുവരെ കാണാത്ത വികസനം കൊണ്ടുവരും; ജനം വികസനം ആഗ്രഹിക്കുന്നു; അവർ ഇത്തവണ മാറ്റത്തിന് വോട്ട് ചെയ്യും; രാജീവ് ചന്ദ്രശേഖർ
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

അവസരം കിട്ടിയാൽ തിരുവനന്തപുരത്ത് ഇതുവരെ കാണാത്ത വികസനം കൊണ്ടുവരും; ജനം വികസനം ആഗ്രഹിക്കുന്നു; അവർ ഇത്തവണ മാറ്റത്തിന് വോട്ട് ചെയ്യും; രാജീവ് ചന്ദ്രശേഖർ

Janam Web Desk by Janam Web Desk
Apr 25, 2024, 08:09 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വികസന ചർച്ചകളിൽ നിന്ന് വഴിമാറി കോൺഗ്രസ് നുണ പ്രചാരണം നടത്തുകയാണെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. കോൺഗ്രസ് പുറത്തിറക്കിയത് വർഗീയത കുത്തിനിറച്ച ഒരു ലക്ഷം ലഘുലേഖകളാണെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിന്റെയും പുരോഗതിയുടെയും വിഷയങ്ങൾ ചർച്ച ചെയ്ത് തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ കോൺഗ്രസ് വർഗീയതയും മണിപ്പൂരും പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

ഇത്രയുംകാലം ഈ പാർട്ടിക്ക് അവസരം നൽകിയിട്ടും ഒന്നും ചെയ്യാതെ വീണ്ടും ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നത് ഖേദകരമാണ്. ഇതെല്ലാം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. വികസനം വരണമെന്ന് ജനം ആഗ്രഹിക്കുന്നു. അവർ ഇത്തവണ മാറ്റത്തിന് വോട്ട് ചെയ്യും. അത് എന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ഒരവസരം കിട്ടിയാൽ തിരുവനന്തപുരത്ത് ഇതുവരെ കാണാത്ത വികസനം കൊണ്ടുവരുമെന്നും രാജീവ് ചന്ദ്രശേഖർ ഉറപ്പ് നൽകുന്നു.

കഴിഞ്ഞ കുറേ കാലങ്ങളായി തീരദേശ ജനത അനുഭവിക്കുന്ന ദുരിതങ്ങൾ പരിഹരിക്കാതെ അവസാന നിമിഷം ഇങ്ങനെ നുണ പ്രചരിപ്പിച്ച് ജനങ്ങളെ വിഡ്ഢികളാക്കാമെന്നാണോ വിചാരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വീടില്ല, കുടിവെളളമില്ല, തീരങ്ങൾ കടലെടുക്കുന്നു. ഇതിനെ പറ്റിയൊന്നും ചർച്ചയില്ല. മറിച്ച് മണിപ്പൂരും, ബീഫും, ഭരണഘടന മാറ്റുമെന്നും നുണ പ്രചരിപ്പിക്കുകയാണ്.

താൻ വിശ്വപൗരനാണ്, അറിവിന്റെ വിസ്മയമാണ്, 25 ബുക്ക് എഴുതിയിട്ടുണ്ട് എന്നൊക്കെയാണ് പറയുന്നത്. തീരദേശത്തെ ജനങ്ങളുടെ പട്ടിണിമാറ്റാനോ അവരുടെ ദുരിതം ഇല്ലായ്മ ചെയ്യാനോ ഒന്നും ചെയ്യാത്ത ഇവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു.

ഇത് എങ്ങനത്തെ രാഷ്‌ട്രീയമാണ്. അത് പറഞ്ഞിട്ട് ഇങ്ങനെ ജനങ്ങളെ ഭയപ്പെടുത്തുന്നതാണോ രാഷ്‌ട്രീയ പ്രവർത്തനം. വോട്ട് വേണമെങ്കിൽ അവരുടെ ജീവിതത്തിൽ കഴിഞ്ഞ 15 വർഷം എന്ത് മാറ്റം വരുത്തി, അടുത്ത 5 വർഷം എന്ത് ചെയ്യും എന്നാണ് പറയേണ്ടത്. തീരദേശത്തെ പട്ടിണിമാറ്റാതെ ഇത്തരം നുണപ്രചാരണം നടത്തുന്നത് തരംതാണ രാഷ്‌ട്രീയമാണ്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതിനൽകും.

പരാതിനൽകുന്നതോ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി എടുക്കുന്നതോ അല്ല പ്രശ്‌നം. നുണ പ്രചാരണം പലവട്ടം തുറന്നു കാണിക്കപ്പെട്ടിട്ടും അതവസാനിപ്പിക്കാർ ഇവർ തയ്യാറാകുന്നില്ല എന്നതാണ് പ്രശ്‌നമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Tags: രാജീവ് ചന്ദ്രശേഖർഎൻഡിഎ
ShareTweetSendShare

More News from this section

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

ചിക്കൻപീസ് അധികമായി ചോദിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

പഠിക്കാൻ എന്ന് പേരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു; ലഹരി ഉപയോ​ഗവും വിൽപ്പനയും;. യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്നും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ

Latest News

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies