തിരുവനന്തപുരം: വെട്ടുകാട് പള്ളിയിലെത്തി പ്രാർത്ഥന നടത്തി തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തീരദേശവാസികളുടെയും കർഷകരുടെയും യുവാക്കളുടെയും അങ്ങനെ എല്ലാവരുടെയും അനുഗ്രഹം താൻ തേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി സർക്കാരിനും ബിജെപിക്കും വോട്ട്ബാങ്ക് രാഷ്‌ട്രീയമില്ല. എല്ലാവർക്കും അടിസ്ഥാന സൗകര്യങ്ങളും വികസനവും തൊഴിലവസരങ്ങളുമാണ് ബിജെപി കൊണ്ടുവരാൻ ആഗ്രഹിക്കുന്നത്. ഇവിടെ മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. 65 വർഷമായി തിരുവനന്തപുരം അനുഭവിക്കുന്ന കഷ്ടതകൾ മാറുമെന്ന് ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് തവണ കോൺഗ്രസിന് കൊടുത്തിട്ടുണ്ട്, ഒരു തവണ എൽഡിഎഫിന് കൊടുത്തിട്ടുണ്ട്. എന്നാൽ ഇത്തവണ ഒരവസരം ബിജെപിക്ക് നൽകൂ. തീർച്ചയായും മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഭീഷണിപ്പെടുത്തി ഭിന്നിപ്പിച്ച് വിജയം കാണുന്നതാണ് പ്രതിപക്ഷ പാർട്ടികൾ ചെയ്യുന്നത്. എന്നാൽ വികസനം, പുരോഗതി, ഭാവി എന്നിവയാണ് ബിജെപി ലക്ഷ്യം വയ്‌ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.