ആലപ്പുഴ: അമ്പലപ്പുഴയിൽ ഗുരുമന്ദിരം പൊളിക്കാൻ ശ്രമം. കാക്കാഴം 363-ാം നമ്പർ ഗുരുമന്ദിരമാണ് പൊളിക്കാൻ ശ്രമിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ഭക്തരുടെ നാമജപം നടക്കുകയാണ്.
നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഉത്തരവിന്റെ മറവിലാണ് ഗുരുമന്ദിരം പൊളിക്കാൻ ശ്രമം നടക്കുന്നത്. ഗുരുമന്ദിരം നിൽക്കുന്ന 16 സെന്റ് സ്ഥലം വിൽക്കാനുള്ള നീക്കമാണ് നടക്കുന്നത്. നിക്ഷേപകർക്ക് പണം നൽകാനെന്ന പേരിലാണ് സ്ഥലം വിൽക്കാനൊരുങ്ങുന്നത്.
ഗുരുമന്ദിരം നാളെ പൊളിക്കുമെന്നിരിക്കെ സ്ഥലത്ത് വൻ പ്രതിഷേധമാണ് ഭക്തർ നടത്തുന്നത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു.















