ഭോപ്പാൽ : സനാതനധർമ്മത്തിൽ ആകൃഷ്ടരായി ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം കുടുംബം .മധ്യപ്രദേശിലെ മന്ദ്‌സൗർ ജില്ല സ്വദേശികളാണ് ഖജ്രാന ഗണേശ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് സനാതന ധർമ്മം സ്വീകരിച്ചത് .
ഹിന്ദുമതം സ്വീകരിച്ച ഏഴുപേരിൽ മൂന്ന് പേർ സ്ത്രീകളാണ് . ഹിന്ദുമതത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ശേഖരിച്ച് പഠിച്ചതിന് ശേഷമാണ് ഇവർ ഹിന്ദുമതത്തിലേയ്‌ക്ക് വന്നത് . ഹവനം , വിശുദ്ധീകരണം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് ശേഷം ഇവർക്ക് കാവി വസ്ത്രവും നൽകി. ഹിന്ദുവിശ്വാസപ്രകാരമുള്ള പേരുകളും ഇവർ സ്വീകരിച്ചു.
പർവീനെ പല്ലവി എന്നും ഇർഫാനെ ഈശ്വർ എന്നും ഗഫാറിനെ ഗോവിന്ദ് എന്നും ഹൈദറിനെ ഹരി എന്നും മുഹമ്മദ് യൂനുസിനെ മോഹൻലാൽ എന്നും റുഖയ്യയെ രുക്മിണി എന്നും തമന്നയെ തന്നു എന്നും നാമകരണം ചെയ്തു. സനാതന ധർമ്മം തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് ഹൈദർ പറഞ്ഞു. ഹിന്ദു മതം എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും ഇതിൽ ആകൃഷ്ടരായാണ് ഹിന്ദു മതം സ്വീകരിച്ചതെന്നും ഇവർ പറഞ്ഞു.