തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ജോണിനെയാണ് കാണാതായത്. സംഭവത്തന് പിന്നാെല തെരച്ചിൽ പുരോഗമിക്കുകയാണ്.
അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപെട്ടാണ് വള്ളം മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർ നീന്തി രക്ഷപ്പെട്ടു.