തിരുവനന്തപുരം : നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറുമായി വാക്‌പോര് നടത്തിയ മേയർ ആര്യാ രാജേന്ദ്രനെയും , ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയേയും പരിഹസിച്ച് രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ . ഇത്രയ്‌ക്കും പോപ്പുലർ ആയ എന്നെ മനസ്സിലായില്ല അല്ലേയെന്നാണ് സിനിമാ സ്റ്റൈലിൽ ഉള്ള ചോദ്യം .
‘ എടാ ഡ്രൈവറേ, ഇത്രയ്ക്കും പോപ്പുലർ ആയ എന്നെ നിനക്ക് മനസ്സിലായില്ല അല്ലേടാ ജാടത്തെണ്ടി? ഞാനാടാ സച്ചിൻ. പത്തുനൂറ് സെഞ്ച്വറി ഒക്കെ അടിച്ചിട്ടുണ്ട്. പ്രശസ്തരെ ബഹുമാനിക്കാൻ പഠിക്കെടാ. ‘ എന്നാണ് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത് .
വാക് തർക്കമുണ്ടായപ്പോൾ കാറിനുള്ളിൽ ഉള്ളവരെ മനസിലായില്ലായെന്ന് കെ എസ് ആർ ടി സി ഡ്രൈവർ യദു പറഞ്ഞിരുന്നു . എന്നാൽ കൊച്ചുകുട്ടികൾക്ക് വരെ തന്നെ അറിയാമെന്നായിരുന്നു മേയർ ആര്യാ രാജേന്ദ്രന്റെ മറുപടി . അതിനെയാണ് ശ്രീജിത്ത് പണിക്കർ പരിഹസിച്ചത് .















