കൊല്ലം: കൊല്ലം ചിറ്റുമലയിൽ ഇടിമിന്നലേറ്റ് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു.ഓണംബലം സെൻമേരീസ് കാഷ്യു ഫാക്ടറിയിലെ ജീവനക്കാരനായ തുളസീധരൻ പിള്ളയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ജോലിചെയ്യുന്ന ഫാക്ടറിയിൽ വച്ച് മിന്നലേൽക്കുകയായിരുന്നു. ഇടിമിന്നലേറ്റ തുളസീധരൻ പിള്ളയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.