തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസിന്റെ ബാഹുബലിക്കും ബാഹുബലി 2 നും ലക്ഷക്കണക്കിന് ആരാധകരുണ്ട്. ഇപ്പോഴിതാ ബാഹുബലി ഒരിക്കൽ കൂടി തിരിച്ചുവരാൻ ഒരുങ്ങുകയാണ്. ആരാധകർക്കായി വമ്പൻ പ്രഖ്യാപനമാണ് സംവിധായകൻ എസ് എസ് രാജമൗലി നടത്തിയിരിക്കുന്നത് .
ബാഹുബലി ദ ക്രൗൺ ഓഫ് ബ്ലഡ് എന്ന അനിമേറ്റഡ് സീരിസുമായാണ് എസ്എസ് രാജമൗലി എത്തുന്നത് . സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട വീഡിയോയും അദ്ദേഹം പങ്ക് വച്ചു. പശ്ചാത്തലത്തിൽ ബാഹുബലി എന്ന പേര് മുഴങ്ങി കേൾക്കുന്നതാണ് വീഡിയോ . “മഹിഷ്മതിയിലെ ആളുകൾ അവന്റെ നാമം ഉച്ഛരിമ്പോൾ, പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവൻ തിരിച്ചുവരുന്നത് തടയാൻ കഴിയില്ല. ബാഹുബലിയുടെ “ ട്രെയിലർ: ക്രൗൺ ഓഫ് ബ്ലഡ്, ആനിമേറ്റഡ് പരമ്പര ഉടൻ വരുന്നു! “ എന്നാണ് രാജമൗലിയുടെ കുറിപ്പ്.