127 വർഷങ്ങൾക്ക് ശേഷം ഗോദ്‌റെജ് കുടുംബം രണ്ടായി പിരിയുന്നു. സഹോദരങ്ങളായ
ആദി ഗോദ്‌റെജ് (82), സഹോദരൻ നാദിർ (73) എന്നിർ ഒരു ഭാഗത്തും കസിൻസായ ജംഷിദ് ഗോദ്‌റെജ് (75), സ്മിത ഗോദ്‌റെജ് കൃഷ്ണ (74) എന്നിവർ മറുഭാഗത്തുമായാണ് വിഭജനം.
ആദി ഗോദ്‌റെജിനും സഹോദരൻ നാദിറും ഗോദ്‌റെജ് ഇൻഡസ്‌ട്രിസിൽ ലിസ്‌റ്റ് ചെയ്ത കമ്പനികളാണ് സ്വന്തമാകുക. കമ്പനികളിലെ ഓഹരി ഉടമകളുടെ “ഉടമസ്ഥത പുനഃക്രമീകരിക്കൽ” എന്നാണ് ഈ വിഭജനത്തെ ഗോദ്‌റെജ് കുടുംബം വിശേഷിപ്പിച്ചത്.

1897-ൽ അഭിഭാഷകനിൽ നിന്നും സംരംഭകനായി മാറിയ അർദേശിർ ഗോദ്‌റെജും സഹോദരൻ പിറോജും ചേർന്നാണ് ഗ്രൂപ്പിന് തുടക്കം കുറിച്ചത്. ലോക്കുകൾ നിർമാണമായിരുന്നു ആദ്യം നടത്തിയത്. അർദേശിറിന് കുട്ടികളില്ലായിരുന്നതിനാൽ പിറോജ് സ്ഥാനത്തിന്റെ ഉടമസ്ഥാവകാശം ലഭിച്ചു. സൊഹ്റാബ്, ദോസ, ബർജോർ, നേവൽ എന്നിവരായിരുന്നു പിറോജിന്റെ മക്കൾ. ഇതിൽ ബർജോറിന്റെ മക്കളാണ് ആദിയും നാദിറും. നവലിൻ്റേയും മക്കളാണ് ജംഷിദ്, സ്മിതയും.
നിലവിൽ ആദി ഗോദ്‌റെജാണ് ഗ്രൂപ്പിന്റെ ചെയർമാൻ. അദ്ദേഹത്തിന്റെ സഹോദരൻ നാദിർ ഗോദ്‌റെജ് ഇൻഡസ്‌ട്രീസിന്റെയും ഗോദ്‌റെജ് അഗ്രോവെറ്റിന്റെയും ചെയർമാനാണ്. ജംഷിദ് ലിസ്റ്റ് ചെയ്യപ്പെടാത്ത ഗോദ്‌റെജ് & ബോയ്സ് മാനുഫാക്ചറിംഗ് കമ്പനിയുടെ ചെയർമാനാണ്.















