മുംബൈ : മറാത്തി , ഹിന്ദി സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് പൂജ സാവന്ത് . ദഗാഡി ചാൾ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് പൂജ പ്രേക്ഷക മനസിൽ ഇടം നേടിയത് . ഫെബ്രുവരി 28 നായിരുന്നു താരത്തിന്റെ വിവാഹം . വിവാഹിതയായ ശേഷം ഓസ്‌ട്രേലിയയിൽ താമസമാണ് പൂജ . ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചതിന്റെ സന്തോഷം തുറന്ന് പറഞ്ഞെത്തിയിരിക്കുകയാണ് പൂജ .
ഓസ്‌ട്രേലിയയിലെ വീട്ടിൽ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആഗ്രഹമാണ് പൂജ പൂർത്തീകരിച്ചത് .
“എല്ലാവർക്കും മഹാരാഷ്‌ട്ര ദിനാശംസകൾ! മുംബൈയിലെ വീട് പോലെ ഓസ്‌ട്രേലിയയിലെ എന്റെ വീട്ടിലും ഛത്രപതി ശിവാജി മഹാരാജിന്റെ ചിത്രം ഉണ്ടാകണമെന്ന് ഞാൻ വളരെ ആഗ്രഹിച്ചിരുന്നു. വിവാഹത്തിന് മുമ്പ് വളരെ ലളിതമായി ഞാൻ എന്റെ ടീമിനോട് ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്റെ ടീമിലെ മനോജ് ഞങ്ങളുടെ വിവാഹത്തിൽ ഈ പ്രതിമ എനിക്ക് സമ്മാനമായി നൽകി… തുടർന്ന് വളരെ ശ്രദ്ധയോടെ ഞാൻ ഈ മഹാരാജിന്റെ ചിത്രം ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവന്നു. ഒടുവിൽ, ഇപ്പോൾ ഛത്രപതി ശിവാജി മഹാരാജ് ഞങ്ങളുടെ ഓസ്‌ട്രേലിയൻ വീട്ടിലും താമസമാക്കി. വളരെ നന്ദി മനോജ്!” പൂജ കുറിച്ചു . ഒപ്പം വീടിന്റെ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട് .
അത്തരമൊരു പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് പൂജ ഓസ്‌ട്രേലിയയിലെ തന്റെ വീടിന്റെ ചില ഫോട്ടോകൾ ഷെയർ ചെയ്തിട്ടുണ്ട്.വിദേശത്തും സ്വന്തം സംസ്ക്കാരം മുറുകെ പിടിച്ച് ജീവിക്കുന്ന താരത്തെ ഒട്ടേറെ പേരാണ് അഭിനന്ദിച്ചത് .















