ചങ്ങനാശേരി : തൊണ്ണൂറ്റിയൊന്നാം പിറന്നാൾ ദിനത്തിൽ അശരണർക്ക് താങ്ങും തണലുമാകാൻ ആയതിന്റെ സന്തോഷത്തിലാണ് പെരുന്ന മുരുകനിവാസില്‍ കാര്‍ത്യായനിയമ്മ.
ലക്ഷങ്ങൾ വില മതിക്കുന്ന 12 സെന്റ് സ്ഥലവും, വീടുമാണ് സുകൃതം ചാരിറ്റബിള്‍ ട്രസ്റ്റിന് കാര്‍ത്യായനിയമ്മ എഴുതി നല്കിയത് . സാധാരണക്കാര്‍ക്ക് കൈത്താങ്ങായ ദേശീയ പ്രസ്ഥാനം സേവാഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് സുകൃതം ചാരിറ്റബിള്‍ ട്രസ്റ്റ്.
സുകൃതത്തില്‍ നടന്ന ഛാത്രവാസ് സംസ്ഥാനതല പരിശീലന സമാപന സഭയിലായിരുന്നു ഭൂമിദാന ചടങ്ങ് നടന്നത്. സീമാ ജാഗരണ്‍ മഞ്ച് സംസ്ഥാന സംയോജക് എ. ഗോപാലകൃഷ്ണന്‍ കാര്‍ത്യായനിയമ്മയെ ചടങ്ങില്‍ ആദരിച്ചു. തുടർന്ന് പിറന്നാൾ ആഘോഷങ്ങളും നടന്നു.സമൂഹത്തിൽ നാനാതുറകളിൽപ്പെട്ട നിരവധി പേരാണ് അശരണർക്ക് ആശ്രയമായ സേവാഭാരതിയുമായി കൈകോർക്കാൻ തയ്യാറായി എത്തുന്നത് .















