അവധിക്കാലമായതോടെ യാത്രയ്‌ക്കുള്ള ഒരുക്കത്തിലാണ് പലരും. കടുത്ത വേനലാണെങ്കിലും കുടുംബത്തിനും സുഹൃത്തുകൾക്കുമൊപ്പമുള്ള യാത്രകൾ എല്ലാവർക്കും പ്രിയങ്കരമാണ്. കാശിയും വരാണസിയും അയോദ്ധ്യയും ഋഷികേശും ഉൾപ്പെടെ ഉത്തർപ്രദേശിലെ പുണ്യഭൂമി സന്ദർശിക്കുന്നവർക്ക് റായ്ബറേലിയിലേക്കും തങ്ങളുടെ യാത്ര നീട്ടാം. കൊട്ടാരവും ബൊട്ടാണിക്കൽ ഗാർഡനും പക്ഷിസങ്കേതവും ഉൾപ്പെടെയുള്ള മനോഹരമായ സ്ഥലമാണ് റായ്ബറേലി.
റായ്ബറേലിയിലെ പ്രധാന ആകർഷണങ്ങൾ
ബെഹ്ത ബ്രിഡ്ജ്
റായ്ബറേലി നഗരത്തിന്റെ ഉൾപ്രദേശത്താണ് ബെഹ്ത പാലം സ്ഥിതി ചെയ്യുന്നത്. സായ് നദിക്ക് കുറുകെയാണ് അക്വഡേറ്റ് ഉൾപ്പെടെയുള്ള ബെഹ്ത പാലം.
ഇന്ദിരാ ഗാന്ധി ബോട്ടാണിക്കൽ ഗാർഡൻ
ലഖ്കൗ-വാരാണസി ഹൈവേയുടെ ഇടതുവശത്താണ് ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. 57 ഹെക്ടറിൽ പരന്ന് കിടക്കുന്ന വിശലമായ ഗാർഡനാണിത്.
സംസ്പൂർ പക്ഷിസങ്കേതം
ലക്‌നൗവിൽ നിന്ന് 122 കിലോമീറ്റർ അകലെയാണ് സംസ്പൂർ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. 1987-ലാണ് 799.371 ഹെക്ടറിലുള്ള പക്ഷിസങ്കേതം സ്ഥാപിതമായത്.
ഡൽമൗ
പുരാതന കാലം മുതൽ പ്രശ്‌സതമായ ഡൽമൗ നഗരം ഗംഗയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. റായ്ബറേലിയിലെ ചരിത്ര നഗരമെന്നാണ് ഡൽമൗ അറിയപ്പെടുന്നത്. കിംഗ് ദാൽ കോട്ട, ഇബ്രാഹിം ഷാർക്കി നിർമ്മിച്ച കിണർ, നവാബ് ഷുസാ ഉദ് ദൗളയുടെ കൊട്ടാരം, അൽഹാ ഉദാലിന്റെ ചരിത്ര സ്മാരകം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
ശിവഗാർഹ് കൊട്ടാരം, ഭൻവനേശ്വര മഹാദേവ ക്ഷേത്രം എന്നിവയും സ്ഥലത്തെ പ്രധാന ആകർഷണങ്ങളാണ്.















