ബറേലി: ബീഹാറിൽ സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവതി . ഔറംഗബാദ് നിവാസിയായ ഷാമ പർവീണാണ് തന്റെ പൂർവ്വികർ ചെയ്ത തെറ്റ് തിരുത്തി പൂർവ്വ മതത്തിലേയ്‌ക്ക് തിരിച്ചെത്തിയത് .
കഴിഞ്ഞ ഒരു വർഷമായി ഷാമയും ബറേലി സ്വദേശിയായ ശിവവും പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച ബറേലിയിലെ ആശ്രമത്തിൽ വച്ച് ഹിന്ദു ആചാരപ്രകാരം ഇരുവരും വിവാഹം കഴിച്ചു. ഇതിനൊപ്പം ഷാമ പർവീൺ സനാതന ധർമ്മം സ്വീകരിക്കുകയും ചെയ്തു .
ഷാമ പർവീൺ ഒരു വർഷം മുമ്പാണ് ബല്ലിയയിലെ ശിവം വർമയെ പരിചയപ്പെടുന്നത്. ഈ കൂടിക്കാഴ്ച ക്രമേണ പ്രണയത്തിലേക്ക് വഴിമാറി. ഒടുവിൽ ഷാമയും ശിവവും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു . ഇതിന് പിന്നാലെയാണ് ഷാമ ബറേലിയിലെത്തിയത്. ഇവിടെ ഒരു ആശ്രമത്തിൽ വച്ച് ഇരുവരും ഹിന്ദു ആചാരപ്രകാരം വിവാഹിതരായി . തനിക്ക് സനാതന ധർമ്മം ഇഷ്ടമാണെന്ന് ഷാമ പറയുന്നു. ഹിന്ദു സമൂഹത്തിൽ സ്ത്രീകൾ ബഹുമാനിക്കപ്പെടുന്നുവെന്നും ഷാമ പറയുന്നു.
ഇപ്പോൾ തന്റെ പേര് പൂനം ദേവി എന്നാക്കി മാറ്റിയിരിക്കുകയാണ് ഷാമ . വിവാഹത്തിനുള്ള സത്യവാങ്മൂലത്തിൽ തന്റെ പൂർവ്വികർ നേരത്തെ ഹിന്ദുക്കളായിരുന്നുവെന്നും ഷാമ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് താൻ ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങുന്നതെന്നും , കുടുംബാംഗങ്ങളും ഇതിനെ എതിർത്തിട്ടില്ലെന്നും ഷാമ പറഞ്ഞു.