ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വയോധികയെ മർദ്ദിച്ച സംഭവത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും നിസാമാബാദ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ജീവൻ റെഡ്ഡിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളിയെയാണ് ജീവൻ റെഡ്ഡി കൈനീട്ടിയടിച്ചത്. അമൂർ നിയമസഭാ മണ്ഡലത്തിലെ ഒരു ഗ്രാമത്തിൽ വോട്ട് തേടാനായി അണികൾക്കൊപ്പം എത്തിയപ്പോഴായിരുന്നു സംഭവം. വയോധികയെ തല്ലുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ വ്യാപകമായി പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് ജീവൻ റെഡ്ഡിയ്‌ക്കെതിരെ ഉയരുന്നത്.
വയോധികയെ തടഞ്ഞുനിർത്തി കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ വയോധിക ഇത് നിഷേധിക്കുകയായിരുന്നു. മേയ് 13ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ താൻ ‘ പൂ’ ചിഹ്നത്തിൽ വോട്ട് ചെയ്യുമെന്ന് വയോധിക പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്‌തെങ്കിലും തനിക്ക് പെൻഷനൊന്നും ലഭിച്ചില്ലെന്നും വയോധിക കുറ്റപ്പെടുത്തി. ഇതോടെ പ്രകോപിതനായ ജീവൻ റെഡ്ഡി വയോധികയുടെ മുഖത്തടിക്കുകയായിരുന്നു. എന്നാൽ ജീവൻ റെഡ്ഡി വയോധികയെ തലോടിയതാണെന്നുള്ള അഭിപ്രായങ്ങളും ഉയർന്നു വരുന്നുണ്ട്.
Congress Nizamabad candidate Jeevan Reddy……
Recently CM Revanth Reddy Announced he would be Union Agriculture Minister once INDIA alliance comes to power pic.twitter.com/K0GS5vtdDg
— Naveena (@TheNaveena) May 3, 2024
വയോധികയെ മർദ്ദിക്കുമ്പോൾ കോൺഗ്രസിന്റെ മറ്റ് പ്രവർത്തകർ സമീപത്ത് നിന്ന് ചിരിക്കുന്ന ദൃശ്യവും വീഡിയോയിലുണ്ട്. നിലവിലെ സിറ്റിംഗ് എംപിയും എൻഡിഎ സ്ഥാനാർത്ഥിയുമായ D. അരവിന്ദിനെതിരെയാണ് ജീവൻ റെഡ്ഡി മത്സരിക്കുന്നത്.















