ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തും ബോളിവുഡ് നടി ഉർവശി റൗട്ടേലയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകൾ വരാൻ തുടങ്ങിയിട്ട് നാളുകളായി. ഇതിൽ വ്യക്തമായ ഒരു മറുപടി പറയാൻ ഇരുവരും തയാറായിട്ടില്ല. പന്ത് വാഹനാപകടത്തിൽ പെട്ട് ചികിത്സയിലായിരുന്നപ്പോൾ.
പിന്തുണയറിച്ച് ചില പോസ്റ്റുകൾ നടി സോഷ്യൽ മീഡിയിയൽ പങ്കുവച്ചിരുന്നു. പുതുതായി പുറത്തുവന്നൊരു അഭിമുഖത്തിൽ പന്തിനെക്കുറിച്ചുള്ള ചോദ്യം നടിക്ക് നേരിടേണ്ടിവന്നു.പന്തിനെ വിവാഹം കഴിക്കുമോ എന്നൊരു ആരാധകന്റെ ചോദ്യത്തോടാണ് നടി പ്രതികരിച്ചത്. എന്നാൽ ഇക്കാര്യം നിഷേധിക്കാതെയുള്ള മറുപടിയാണ് ഉർവശി നൽകി. ‘നോ കമന്റ്സ്” എന്നാണ് നടി പറഞ്ഞത്.
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഡൽഹി ടീമിന്റെ ക്യാപ്റ്റനായാണ് താരം ഐപിഎല്ലിലേക്ക് മടങ്ങിയെത്തിയത്. മികച്ച പ്രകടനം നടത്തിയ പന്ത് ടി20 ലോകകപ്പിലും ഇടം നേടിയിട്ടുണ്ട്.
Urvashi Rautela talking about comments on marrying Rishabh Pant in a latest podcast 😵
Video Credits @filmygyan #ipl pic.twitter.com/1Ps5s3xvk2
— Riseup Pant (@riseup_pant17) May 3, 2024
“>