മൗലാന സ്വർഗ്ഗത്തിൽ പോകാൻ പഠിപ്പിച്ചെന്ന് മദ്രസ വിദ്യാർത്ഥികൾ ; മതമൗലികവാദ പരിശീലനം നടത്താൻ എത്തിച്ച 24 കുട്ടികളെ രക്ഷപെടുത്തി യുപി പോലീസ്

Published by
Janam Web Desk

ലക്നൗ : മതമൗലികവാദ പരിശീലനം നടത്താൻ എത്തിച്ച 24 കുട്ടികളെ രക്ഷപെടുത്തി യുപി പോലീസും , ബാലാവകാശ കമ്മീഷനും . ഗ്രാമവാസികളുടെ പരാതിയിലാണ് ദുബാഗ്ഗയിൽ സ്ഥിതി ചെയ്യുന്ന മദ്രസയിൽ ചൈൽഡ് കമ്മീഷൻ സംഘം പരിശോധന നടത്തുകയും 24 കുട്ടികളെ മോചിപ്പിക്കുകയും ചെയ്തത് . പത്തുദിവസം മുമ്പാണ് ബീഹാറിൽ നിന്ന് കുട്ടികളെ ഇവിടെയെത്തിച്ചത്.

അന്ധേ കി ചൗക്കിയിലെ കശ്മണ്ഡി ലാൽനഗർ ഖേദ ഗ്രാമത്തിൽ രജിസ്ട്രേഷൻ ഇല്ലാതെയാണ് മദ്രസ ജാമി അതുൽ ഖാസിം അൽ ഇസ്ലാമിയ പ്രവർത്തിക്കുന്നത്. ചെറിയ കുട്ടികളെ മദ്രസയിൽ പാർപ്പിച്ച് മതമൗലികവാദ പരിശീലനം നൽകുന്നതായി ഗ്രാമവാസികൾ ബാലകമ്മീഷനിൽ പരാതിപ്പെട്ടിരുന്നു . രണ്ട് മുറികളുള്ള മദ്രസയിലെ കുട്ടികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ല. തുടർന്ന് ചൈൽഡ് കമ്മീഷൻ സംഘം ഇവിടെ പരിശോധന നടത്തി .

രണ്ട് മുറികളിലായി 24 കുട്ടികൾ താമസിക്കുന്നതായി സംഘം കണ്ടെത്തി. ഇതിൽ 21 പേരെ ബാലമന്ദിരത്തിലേയ്‌ക്ക് അയച്ചു. ബാക്കിയുള്ളവരുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. സ്വർഗത്തിൽ പോകാനുള്ള പരിശീലനം മദ്രസയിൽ മൗലാന നൽകാറുണ്ടായിരുന്നതായി കുട്ടികൾ പോലീസിനോട് പറഞ്ഞു.

Share
Leave a Comment