ഭാരതത്തിന്റെ ഹൃദയഭൂമിയായ മധ്യപ്രദേശിൽ ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ കാഹളമാണ് ഇപ്പോൾ മുഴങ്ങുന്നത്. 29 ലോക്‌സഭ സീറ്റുകളുള്ള മധ്യപ്രദേശിനെ നയിക്കാൻ സാരഥികളെ കണ്ടെത്തുന്നതിനായുള്ള തിരക്കിലാണ് ജനങ്ങൾ. മൂന്നാം ഘട്ട വോട്ടെടുപ്പ് അടുക്കുമ്പോൾ ഏവരുടെയും കണ്ണുകൾ ഉറ്റു നോക്കുന്നത് ചരിത്രമുറങ്ങി കിടക്കുന്ന ഗുണ മണ്ഡലത്തിലേക്ക്..
മധ്യഭാരതത്തിന്റെ ഗുണ മണ്ഡലം
52 ജില്ലകളുള്ള മധ്യപ്രദേശിലെ ഒരു ജില്ലയാണ് ഗുണ. ചന്ദ് പ്രദ്യോത മഹസേന സ്ഥാപിച്ച പുരാതന അവന്തി രാജ്യത്തിന്റെ ഭാഗമായിരുന്നു ഗുണ. 18-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, മറാഠാ നേതാവ് രാമോജി റാവു സിന്ധ്യയുടെ നേതൃത്വത്തിൽ ഗുണ കീഴടക്കി. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം, 1948 മെയ് 28-ന് അന്നത്തെ മധ്യഭാരത സംസ്ഥാനത്തിന്റെ ഭാഗമായി ഗുണ മാറി. 1956 നവംബർ 1-ന് മധ്യഭാരതം മധ്യപ്രദേശ് സംസ്ഥാനത്തിൽ ലയിച്ചു.
1952ൽ ഹിന്ദു മഹാസഭയുടെ സ്ഥാനാർത്ഥിയായി VG ദേഷ്പാണ്ഡെയാണ് ആദ്യത്തെ എംപിയായി ഗുണയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 1957ൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി രാജമാതാ വിജയ രാജ് സിന്ധ്യ ഗുണയിൽ എംപിയായി ചുമതലയേറ്റു. 1971ൽ ഭാരതീയ ജന സംഘിന്റെ സ്ഥാനാർത്ഥിയായി മാധവറാവു സിന്ധ്യയും ഗുണയിൽ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു.
ഇത്തരത്തിൽ നിരവധി പോരാട്ടങ്ങൾ നടന്ന മണ്ണിൽ അടുത്ത പോരാട്ടത്തിന്റെ മൂന്നാം ഘട്ട കാഹളം മുഴങ്ങി കഴിഞ്ഞു. ജന വിധി തേടാൻ ഗുണ മണ്ഡലത്തിൽ നിന്നും നിലവിലെ വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും തയ്യാറാണ്..

ഗുണയുടെ സ്വന്തം സിന്ധ്യ
‘രാഷ്‌ട്രീയവും തെരഞ്ഞെടുപ്പും ഞങ്ങൾക്ക് അവസാനമല്ല, അത് ജനങ്ങൾക്ക് വേണ്ടിയുള്ള സേവനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു തുടക്കമാണ്,’. രാജ്യത്തെ ജനങ്ങളെ സേവിക്കാൻ ബിജെപി എത്രത്തോളം സന്നദ്ധരാണെന്ന് മനസിലാക്കാൻ സിന്ധ്യയുടെ ഈ വാക്കുകൾ മാത്രം മതി..
മുംബൈയിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന മാധവറാവു സിന്ധ്യയുടേയും മാധവിരാജയുടെയും മകനായി 1971 ജനുവരി ഒന്നിനാണ് ജ്യോതിരാദിത്യ സന്ധ്യയുടെ ജനനം. മുംബൈയിലെ ക്യാമ്പെയിൻ സ്‌കൂളിലും ഡെറാഡൂണിലെ ദി ഡൂൺ സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നേടിയ സിന്ധ്യ ഡൽഹിയിലെ സെൻറ് സ്റ്റീഫൻസ് കോളേജിൽ നിന്ന് എം.എ. ബിരുദം നേടി. പിന്നീട് അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ബി.എ. നേടി പഠനം പൂർത്തിയാക്കി. തുടർന്ന് ഭാരതത്തിലേക്ക് തിരിച്ചെത്തിയ അദ്ദേഹത്തെ കാത്തിരുന്നത് 2001-ൽ നടന്ന വിമാനപകടത്തിൽ പിതാവായ മാധവറാവു സിന്ധ്യയുടെ അകാല വിയോഗമായിരുന്നു. പിതാവിന്റെ മരണത്തെ തുടർന്നായിരുന്നു രാഷ്‌ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം.

ബിജെപിയിലേക്കുള്ള യാത്ര..
സിന്ധ്യയുടെ പിതാവും സിറ്റിംഗ് എംപിയുമായിരുന്ന മാധവറാവു സിന്ധ്യ 2001 സെപ്റ്റംബർ 30ന് ഉത്തർപ്രദേശിൽ വിമാനാപകടത്തിൽ മരിച്ചതോടെ ഗുണ മണ്ഡലം ഒഴിഞ്ഞുകിടന്നു. ഡിസംബർ 18-ന് ജ്യോതിരാദിത്യ സിന്ധ്യ ഔദ്യോഗികമായി കോൺഗ്രസിൽ ചേർന്നു.
ഏകദേശം 450,000 വോട്ടുകളുടെ വ്യത്യാസത്തിൽ, ഫെബ്രുവരി 24-ന് നടന്ന ഗുണ ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം തന്റെ ഏറ്റവും അടുത്ത എതിരാളിയായ ബി.ജെ.പിയുടെ ദേശ് രാജ് സിംഗ് യാദവിനെ പരാജയപ്പെടുത്തി. 2004 മെയ് മാസത്തിൽ അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു, 2007-ൽ മന്ത്രിയായി നിയമിതനായി. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സംസ്ഥാനത്തിന്റെ. തുടർന്ന് 2009-ൽ തുടർച്ചയായി മൂന്നാം തവണയും വീണ്ടും നിയമിതനായ അദ്ദേഹം വാണിജ്യ, വ്യവസായ സഹമന്ത്രിയായി.
2007-ൽ അദ്ദേഹം കമ്മ്യൂണിക്കേഷൻ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു. പിന്നീട് ഒരു മന്ത്രിസഭാ പുനഃസംഘടനയിലും മന്ത്രിയായി സേവനമനുഷ്ഠിച്ചു. 2014-ൽ ഗുണയിൽ നിന്ന് അദ്ദേഹം എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിൽ കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി ചൂണ്ടിക്കാട്ടി 2020 മാർച്ച് 10-ന് സിന്ധ്യ കോൺഗ്രസ് വിട്ടു. 2020 മാർച്ച് 11 ന് അദ്ദേഹം ബിജെപിയിൽ ചേർന്നു. അദ്ദേഹത്തെ കൂടാതെ, അദ്ദേഹത്തിന്റെ മറ്റ് വിശ്വസ്തരായ എംഎൽഎമാരും അവരുടെ സ്ഥാനങ്ങൾ ഉപേക്ഷിച്ചു.
ഇതോടെ 2020 മാർച്ച് 23-ന് കമൽനാഥിന്റെ മുഖ്യമന്ത്രിസ്ഥാനം തെറിച്ചു. 2020 മാർച്ച് 23-ന്, നാഥിന്റെ പിൻഗാമിയായ ശിവരാജ് സിംഗ് ചൗഹാൻ മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
2020 ജൂൺ 19-ന് മധ്യപ്രദേശ് ബിജെപി രാജ്യസഭാ എംപിയായി സിന്ധ്യ തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 2021-ലെ മന്ത്രിസഭാ പുനഃസംഘടനയ്‌ക്ക് ശേഷം, 2021 ജൂലൈ 7-ന് രണ്ടാം മോദി മന്ത്രിസഭയിൽ സിവിൽ ഏവിയേഷൻ മന്ത്രിയായി അദ്ദേഹം നിയമിതനായി.
റഷ്യൻ അധിനിവേശത്തിന്റെ ഫലമായി യുക്രെയ്‌നിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരെ തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ 2022 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദിയുടെ പ്രത്യേക നേതൃത്വത്തിൽ സിന്ധ്യയ്‌ക്ക് മേൽനോട്ട ചുമതല നൽകി. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വിദ്യാർത്ഥികളെയും ഇന്ത്യൻ പ്രൊഫഷണലുകളെയും ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് അദ്ദേഹം മേൽനോട്ടം വഹിച്ചു.

ഗുണയിൽ പോരാട്ട കാഹളം മുങ്ങുമ്പോൾ..
രാജ്യം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ ഗുണയിൽ 7-ാം തിയതി ജനങ്ങൾ വിധി എഴുതും. അന്തരിച്ച ബിജെപി എംഎൽഎ ദേശ്രാജ് സിംഗ് യാദവിന്റെ മകനും കോൺഗ്രസ് നേതാവുമായ റാവു യാദവേന്ദ്ര സിംഗാണ് സിന്ധ്യയുടെ മുഖ്യ എതിരാളി. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുംഗാവലി മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ യാദവേന്ദ്ര സിംഗ് മത്സരിച്ചെങ്കിലും ബിജെപിയുടെ ബ്രിജേന്ദ്ര സിംഗ് യാദവിനോട് പരാജയപ്പെട്ടിരുന്നു.
ഗുണ പാർലമെന്റ് സീറ്റിലെ ആകെ വോട്ടർമാർ ഏകദേശം 16,75,724 ആണ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുണ പാർലമെന്റ് സീറ്റിൽ 70.34 ആയിരുന്നു പോളിങ്. വീണ്ടും ഒരു അംഗത്തട്ട് ബിജെപിയുടെ ശക്തികേന്ദ്രമായ ഗുണയിൽ ഒരുങ്ങുമ്പോൾ സിന്ധ്യയുടെ ജ്യോതിപ്രഭയാകെ മധ്യപ്രദേശിൽ വെളിച്ചം വീശുന്ന കാഴ്ചയ്‌ക്കാണ് ജനങ്ങൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്..















