ന്യൂഡൽഹി: പിഒകെയിലെ ജനങ്ങൾ ഇന്ത്യയിൽ ലയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന പ്രതിരോധമന്ത്രി രാജ്നാഥ്സിങ്ങിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ പാക് അനുകൂല നിലപാടുമായി ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. പാകിസ്താന്റെ കൈകളിൽ വളകളല്ലെന്നും അത്തരം ഒരു അവസ്ഥ വന്നാൽ അവർ ഭാരതത്തിൽ അണുബോംബ് ഇടുമെന്നുമായിരുന്നു ഫാറൂഖ് അബ്ദുള്ള ഭീഷണി മുഴക്കിയത്.
പാക് അധീനിവേശ കശ്മീരിനെ (പിഒകെ) ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ജമ്മുകാശ്മീരിലെ വികസനം കാണുമ്പോൾ പിഒകെയിലെ ജനങ്ങൾ ഇന്ത്യയുടെ ഭാഗമാകാൻ ആഗ്രഹിക്കും, അദ്ദേഹം ചൂണ്ടിക്കാട്ടി. പിഒകെ ഇന്ത്യയുടെ ഭാഗമായിരുന്നു, ഇന്നും ആണ്, ഭാവിയിലും ആയിരിക്കും, അദ്ദേഹം വ്യക്തമാക്കിയിരുന്നു.















