പത്തനംതിട്ട: ജില്ലയിൽ സിഡിഎസ് അക്കൗണ്ടൻ്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അയല്‍കൂട്ടത്തിലെ അംഗമോ കുടുംബാംഗമോ/ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിട്ടുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്. ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. ആശ്രയ കുടുംബാംഗത്തിന് മുന്‍ഗണന.
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബികോം ബിരുദവും ടാലി യോഗ്യതയും കംപ്യട്ടര്‍ പരിജ്ഞാനവുമാണ് (എംഎസ് ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ് ) യോഗ്യത. അക്കൗണ്ടിങ്ങില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. (സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍/ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള കമ്പനികള്‍ / സഹകരണ സംഘങ്ങള്‍/ സഹകരണ ബാങ്ക് എന്നിടവങ്ങളില്‍ അക്കൗണ്ടില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന). 20-നും 35-നും ഇടയിലാകണം ഉദ്യോഗാർത്ഥികളുടെ പ്രായപരിധി. മേയ് 13 ആണ് അവസാന തീയതി.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, എന്നിവ സഹിതം ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ,
ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍
കുടുംബശ്രീ ജില്ലാ മിഷന്‍
മൂന്നാംനില
കളക്ട്രേറ്റ് എന്ന വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്ന കവറിന് മുകളില്‍ കുടുംബശ്രീ സിഡിഎസ് അക്കൗണ്ടന്റ് അപേക്ഷ എന്ന് രേഖപ്പെടുത്തണം. ഫോണ്‍ : 0468 2221807















