അമൃത്സർ: ചൈനീസ് നിർമ്മിത ഡ്രോൺ പിടിച്ചെടുത്ത് അതിർത്തി സുരക്ഷാ സേന. അമൃത്സറിലെ ഹാർദോ രത്തൻ ഗ്രാമത്തിലെ ഒരു വീടിന്റെ മുറ്റത്ത് നിന്നാണ് ഡ്രോൺ കണ്ടെടുത്തത്. അതിർത്തി പ്രദേശത്ത് ഡ്രോണിന്റെ സാന്നിധ്യം മനസിലാക്കിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സുരക്ഷാ സേന ഡ്രോൺ പിടിച്ചെടുത്തത്.
ചൈനീസ് നിർമ്മിത ഡിജെഐ മാവിക് 3 ക്ലാസിക് ഡ്രോൺ ആണ് പിടിച്ചെടുത്തത്. ഇന്ന് രാവിലെയാണ് പ്രദേശത്ത് ഡ്രോണിന്റെ സാന്നിധ്യത്തെക്കുറിച്ച് സംശയം തോന്നിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ ഒരു വീടിന്റെ മുറ്റത്ത് നിന്ന് ഡ്രോൺ കണ്ടെത്തുകയായിരുന്നെന്നും സുരക്ഷാ സേന പുറത്തുവിട്ട വാർത്താ കുറിപ്പിൽ അറിയിച്ചു.
ഞായറാഴ്ച രാവിലെ രത്തൻ ഖുർദ് ജില്ലയിലെ അതിർത്തി ഗ്രാമത്തിൽ നിന്ന് ഒരു ഡ്രോൺ പിടിച്ചെടുത്തിരുന്നു. സമീപത്തെ വയലിൽ നിന്ന് തകർന്ന നിലയിലായിരുന്നു ഡ്രോൺ കണ്ടെത്തിയത്. ഗുരുദാസ്പൂർ ജില്ലയിലെ അതിർത്തി ഗ്രാമത്തിൽ നിന്ന് ഒരു ബിഎസ്എഫ് സൈനികൻ പ്രദേശത്ത് ഡ്രോൺ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഹരുവാഴിന് സമീപത്ത് നിന്ന് കേടായ നിലയിൽ ഒരു ഡ്രോൺ കണ്ടെത്തി. ചൈനീസ് നിർമ്മിത ഡ്രോൺ ആണ് കണ്ടെത്തിയതെന്ന് ബിഎസ്എഫ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അറിയിച്ചു.















