ഡി പുരന്ദേശ്വരി; തെലുങ്ക് ജനത നെഞ്ചേറ്റിയ എൻടി രാമറാവുവിന്റെ പ്രിയപുത്രി...; ദക്ഷിണേന്ത്യയുടെ സുഷമ സ്വരാജ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഡി പുരന്ദേശ്വരി; തെലുങ്ക് ജനത നെഞ്ചേറ്റിയ എൻടി രാമറാവുവിന്റെ പ്രിയപുത്രി…; ദക്ഷിണേന്ത്യയുടെ സുഷമ സ്വരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2024, 07:28 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെട്ട രാഷ്‌ട്രീയ വ്യക്തിത്വമെന്ന് അമേരിക്കൻ മാദ്ധ്യമമായ വാൾ സ്ട്രീറ്റ് ജേർണൽ വിലയിരുത്തിയ നേതാവായിരുന്നു മുൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബിജെപിയുടെ വനിതാ മുഖമായിരുന്നു സുഷമാസ്വരാജ് എങ്കിൽ ദക്ഷിണേന്ത്യയുടെ സുഷമ സ്വരാജ് എന്ന വിശേഷണമാണ് ആന്ധ്രയിൽ ദഗ്ഗുബതി പുരന്ദേശ്വരിക്ക് കൂടുതൽ ജനകീയ മുഖം നൽകുന്നത്. തെലുങ്ക് ജനത നെഞ്ചേറ്റിയ എൻ ടി രാമറാവുവിന്റെ പ്രിയപുത്രി… രാജമുന്ദ്രി എന്ന രാജമഹേന്ദ്രവാരം ലോക്സഭാ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമ്പോൾ ആന്ധ്രയിലെ ബിജെപി അദ്ധ്യക്ഷ കൂടിയായ ഡി പുരന്ദേശ്വരിക്ക് വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കാനില്ല.

രാജമഹേന്ദ്രവാരം പിടിക്കാൻ പുരന്ദേശ്വരി

11ാം നൂറ്റാണ്ടിൽ നഗരം ഭരിച്ചിരുന്ന ചാലൂക്യ രാജവംശത്തിന്റെ ഭരണാധികാരിയായിരുന്ന രാജരാജ നരേന്ദ്രനിൽ നിന്നാണ് നഗരത്തിന് രാജമുന്ദ്രി എന്ന പേര് വരുന്നത്. 2015ൽ ഈ പേര് രാജമഹേന്ദ്രവാരം എന്ന് പുനർനാമകരണം ചെയ്യപ്പെടുകയായിരുന്നു. ഈസ്റ്റ് ഗോദാവരി ജില്ലയിലുള്ള ആനാപർത്തി, രാജനഗരം, രാജമുന്ദ്രി സിറ്റി, രാജമുന്ദ്രി റൂറൽ, കൊവ്വൂർ, നിഡദവോലെ, ഗോപാലപുരം എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് രാജമഹേന്ദ്രവാരം ലോക്സഭാ മണ്ഡലം.

ഒരു കാലത്ത് ടിഡിപിയുടെ ശക്തികേന്ദ്രമായിരുന്ന ഇടമാണ് രാജമുന്ദ്രി. ഇക്കുറി വൈഎസ്ആർസിപി സ്ഥാനാർത്ഥിയായി ഡോ.ഗുഡൂരി ശ്രീനിവാസും, കോൺഗ്രസ് സ്ഥാനാർത്ഥിയായി ഗിഡുഗു രുദ്ര രാജുവും എത്തുമ്പോൾ ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തിൽ സംജാതമായിരിക്കുന്നത്. രാഷ്‌ട്രീയത്തിൽ തുടക്കക്കാരനും തൊഴിൽപരമായി ഡോക്ടർ കൂടിയായ ഡോ.ഗുഡൂരി ശ്രീനിവാസ് തന്നെയാണ് പുരന്ദേശ്വരിയുടെ ശക്തനായ എതിരാളിയായി വിലയിരുത്തപ്പെടുന്നത്. ടിഡിപിയും ബിജെപിയും ജെഎസ്പിയും ചേർന്നാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

വൈഎസ്ആർസിപിയുടെ മാർഗനി ഭരത് ആണ് നിലവിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2019 ൽ 46.55 ശതമാനം വോട്ടുകൾ നേടിയാണ് മാർഗനി ഭരത് വിജയിച്ചത്. 1,21,634 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. ടിഡിപിയുടെ മാഗന്തി രൂപ 36.82 ശതമാനം വോട്ടുകളോടെ രണ്ടാം സ്ഥാനത്തും, ജെഎസ്പിയുടെ അകുല സത്യനാരായണ 12.46 ശതമാനം വോട്ടുകളോടെ മൂന്നാം സ്ഥാനത്തായി.

2014 ൽ ടിഡിപിയുടെ മുരളി മോഹൻ ആണ് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. 56.42 ശതമാനം വോട്ടുകളാണ് അന്ന് മുരളി നേടിയത്. വൈഎസ്ആർസിപിയുടെ ബൊദ്ദു വെങ്കട്ടരമണ ചൗധരി 40.12 ശതമാനം വോട്ടുകളോടെ രണ്ടാം സ്ഥാനത്ത് എത്തി. മൂന്നാം സ്ഥാനത്ത് എത്തിയ കോൺഗ്രസ് സ്ഥാനാർത്ഥി കന്ദുല ദുർഗേഷിന് 1.84 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്.

20 വർഷങ്ങൾക്ക് ശേഷം ബിജെപിയുടെ പരീക്ഷണം

20 വർഷങ്ങൾക്ക് ശേഷമാണ് രാജമഹേന്ദ്രവാരത്ത് ബിജെപി ഒരു സ്ഥാനാർത്ഥിയെ കളത്തിലിറക്കുന്നത്. 2004ൽ ബിജെപിയുടെ കാന്തിപുഡു സർവരയുഡു മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയിരുന്നു. 32.48 ശതമാനം വോട്ടുകളോടെ അന്ന് ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തെത്തി. 2019ൽ കൈവിട്ട മണ്ഡലം ബിജെപിയുടെ കൂടി സഹായത്തോടെ ഇക്കുറി തിരിച്ച് പിടിക്കണമെന്ന ലക്ഷ്യത്തിലാണ് ടിഡിപിയും കളത്തിലിറങ്ങുന്നത്.

ടിഡിപിയും കോൺഗ്രസും മൂന്ന് തവണ വീതവും ബിജെപി രണ്ട് തവണയും വൈഎസ്ആർസിപി ഒരു തവണയുമാണ് മണ്ഡലത്തിൽ ജയം നേടിയിട്ടുള്ളത്. 3.5 ലക്ഷത്തോളം വരുന്ന കാപ്പു വോട്ടർമാരാണ് മണ്ഡലത്തിൽ ഭൂരിപക്ഷം. കമ്മ ജനസംഖ്യ കുറവാണെങ്കിലും അവരുടെ കൃത്യമായ സ്വാധീനം മണ്ഡലത്തിലുണ്ട്.

ബ്രാഹ്‌മണ, ആര്യ, വ്യാസ സമുദായക്കാർക്കിടയിലും ഒബിസി വിഭാഗത്തിനിടയിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വർദ്ധിച്ചു വരുന്ന പിന്തുണയാണ് പുരന്ദേശ്വരിക്ക് അനുകൂല ഘടകമായി പറയുന്ന മറ്റൊരു കാര്യം. നേരത്തെ കമ്മ സമുദായത്തിന്റെ പിന്തുണ കോൺഗ്രസിനായിരുന്നു, എന്നാൽ എൻടിആറിന്റെ കാലത്ത് ഇവർ ടിഡിപിയിലേക്ക് ചായുകയായിരുന്നു. ടിഡിപി രൂപീകരിച്ചതോടെ കമ്മ സമുദായം ഒന്നോടെ ടിഡിപിക്ക് പിന്തുണ പ്രഖ്യാപിച്ചു. കാപ്പു സമുദായത്തിന്റെ പിന്തുണ പലപ്പോഴും ബിജെപിക്ക് ഒപ്പമായിരുന്നു.

കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക്

ഇന്ന് ബിജെപിയുടെ ഉറച്ച ശബ്ദമായ ഡി.പുരന്ദേശ്വരി 2014 മാർച്ചിലാണ് കോൺഗ്രസിൽ നിന്ന് രാജി വയ്‌ക്കുന്നത്. തെലങ്കാന വിഷയത്തിലുണ്ടായ അഭിപ്രായ ഭിന്നതകൾക്കൊടുവിലാണ് അവർ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തുന്നത്. സംസ്ഥാന വിഭജനം നടന്ന രീതി വേദനിപ്പിച്ചുവെന്നാണ് പാർട്ടി വിട്ടപ്പോൾ അവർ പറഞ്ഞത്. അന്നത്തെ യുപിഎ മന്ത്രിസഭയിൽ വാണിജ്യ-വ്യവസായ സഹമന്ത്രിയായിരുന്ന പുരന്ദേശ്വരി തെലങ്കാന ബിൽ ലോക്സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് കോൺഗ്രസിൽ നിന്ന് രാജിവച്ചത്.

2014ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജംപേട്ടയിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടു. പിന്നീട് ബിജെപി മഹിളാ മോർച്ചാ പ്രഭാരിയായി പുരന്ദേശ്വരിയെ നിയമിച്ചു. 2020 നവംബർ 13 മുതൽ ഒഡീഷ യൂണിറ്റിന്റെ സംസ്ഥാന ഭാരവാഹിയായി ചുമതലയേറ്റു. 2023 ജൂലൈയിലാണ് ആന്ധ്രയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷയായി പുരന്ദേശ്വരിയെ നിയമിക്കുന്നത്.

ദക്ഷിണേന്ത്യയുടെ സുഷമ സ്വരാജ്

ഇംഗ്ലീഷ്, തെലുങ്ക്, തമിഴ്, ഹിന്ദി, ഫ്രഞ്ച് എന്നീ അഞ്ച് ഭാഷകളിൽ പ്രാവിണ്യമുള്ള പുരന്ദേശ്വരി അവരുടെ വാക്ചാതുര്യവും പ്രവർത്തന ശൈലിയും കൊണ്ടാണ് ദക്ഷിണേന്ത്യയുടെ സുഷമ സ്വരാജ് എന്ന വിശേഷണം നേടിയെടുക്കുന്നത്. 2004ൽ ആന്ധ്രയിലെ ബപട്ല മണ്ഡത്തിൽ നിന്നാണ് 14ാം ലോക്‌സഭയിലേക്ക് പുരന്ദേശ്വരി ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. തുടർന്ന് 2009ൽ വിശാഖപട്ടണത്ത് നിന്ന് മത്സരിച്ച് രണ്ടാം വട്ടവും പാർലമെന്റിലേക്കെത്തി.

കൃഷി, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ശാസ്ത്ര സാങ്കേതികവിദ്യ, മാതൃശിശുക്ഷേമം, പ്രകൃതിക്ഷോഭം, നെയ്‌ത്തുകാരുടെ പ്രശ്നങ്ങൾ തുടങ്ങി സാധാരണക്കാരുടെ പ്രശ്നങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ച് ഉത്തരവാദിത്വബോധമുളള ജനപ്രതിനിധിയാണെന്ന് ആദ്യ വർഷം തന്നെ പുരന്ദേശ്വരി തെളിയിച്ചു.

പാർലമെന്റിൽ നടന്ന പ്രധാന ചർച്ചകളിലും ബില്ലുകൾ പാസാക്കുന്ന വേളയിലും പുരന്ദേശ്വരി മികച്ച രീതിയിൽ തന്നെ തന്റെ സാന്നിധ്യം അറിയിച്ചു. പാർലമെന്റിലെ പ്രകടനം കണക്കിലെടുത്ത് 2004-05 വർഷത്തെ മികച്ച പാർലമെന്റേറിയൻ എന്ന ബഹുമതിയും പുരന്ദേശ്വരി സ്വന്തമാക്കി. വിവിധ അന്താരാഷ്‌ട്ര കോൺഫറൻസുകളിൽ അന്തിമ കരട് തയ്യാറാക്കുന്നതിനുള്ള പാനലിലും നിരവധി തവണ പുരന്ദേശ്വരി നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

എൻടിആർ കുടുംബമെന്ന ശക്തികേന്ദ്രം

സഖ്യകക്ഷികളായ ടിഡിപിയും ജെഎസ്പിയും ഐകകണ്ഠേന അംഗീകരിച്ച സ്ഥാനാർത്ഥിത്വമായിരുന്നു പുരന്ദേശ്വരിയുടേയത്. ടിഡിപി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ എൻ ടി രാമറാവുവിന്റെ മകൾ എന്ന പദവി ഇക്കുറി പുരന്ദേശ്വരിക്ക് അനുകൂലമായി വരുമെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകർ വിലയിരുത്തുന്നത്. പുരന്ദേശ്വരിയുടെ സഹോദരി ഭുവനേശ്വരിയുടെ ഭർത്താവാണ് ആന്ധ്ര മുൻ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു.

പുരന്ദേശ്വരിയുടെ സഹോദരനായ നന്ദമൂരി ബാലകൃഷ്ണ ടിഡിപി എംഎൽഎ ആണ്. പുരന്ദേശ്വരിയുടെ ഭർത്താവ് ഡോ ദഗ്ഗുബതി വെങ്കടേശ്വര റാവു അഞ്ച് വട്ടം എംഎൽഎ സ്ഥാനവും 1983, 1985, 1989, 2004, 2009 വർഷങ്ങളിൽ സംസ്ഥാന നിയമസഭയിലേക്കും 1991ൽ ലോക്സഭയിലേക്കും 1996ൽ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വെങ്കടേശ്വര റാവുവാണ് പുരന്ദേശ്വരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്.

Tags: general election 20242024 NATIONAL ELECTION
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies